CrimeNationalNews

‘ഹോട്ടലിൽ വിളിച്ചുവരുത്തി നിര്‍ബന്ധിത ലൈംഗികബന്ധം’‌ദൃശ്യങ്ങള്‍ കാട്ടി ഭീഷണി, 60കാരനില്‍ നിന്ന്‌ 82 ലക്ഷം തട്ടിയ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ സർവീസിൽനിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ശ്രീനഗർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭർത്താവ് ലോകേഷ് (26) എന്നിവരെ കർണാടകയിലെ ജയനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഈ വർ‌ഷം ഏപ്രിൽ, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരൻ പരാതിയിൽ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാൻസർ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ചായിരുന്നു ഇത്. ഹോട്ടലിൽവച്ച് കണ്ടുമുട്ടിയപ്പോൾ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞത് പണം വാങ്ങിയതായി പരാതിയിൽ പറയുന്നു.

മേയ് ആദ്യ വാരം ഇലക്ട്രോണിക്‌സ് സിറ്റിക്കടുത്തുള്ള ഹൊസ്‌കുർ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന, ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. റീനയുടെ ആവശ്യം നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. തുടർന്നു നിരവധി തവണ ഇതേ ഹോട്ടലിൽവച്ച് ഇത് ആവർത്തിച്ചു.

ഇതിനു ശേഷമാണ് റീന, സുഹൃത്തായ സ്നേഹയെ പരിചയപ്പെടുത്തിയത്. ഇവരും പലകാരണങ്ങൾ പറഞ്ഞ് അറുപതുകാരനിൽനിന്നു പണം വാങ്ങാൻ തുടങ്ങി. സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് റീന ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നീട് സ്‌നേഹയും വിഡിയോകൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

75 ലക്ഷം രൂപ ആവശ്യപ്പെട്ട് കുറച്ച് വിഡിയോകൾ സ്‌നേഹ വാട്‌സാപ്പിൽ അയച്ചു. തന്റെ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 82 ലക്ഷം രൂപ പിൻവലിച്ച് റീനയ്ക്കും സ്നേഹയ്ക്കും കൈമാറി. പണം തട്ടിയ വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ മകളെ പീഡിപ്പിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ പിന്നീട് 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ അറുപതുകാരൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 25 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തതായി ഡിസിപി (സൗത്ത്) പി. കൃഷ്ണകാന്ത് പറഞ്ഞു. 300 ഗ്രാമോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ലോകേഷിന്റെ സഹായത്തോടെയാണ് യുവതികൾ ഇരകളെ വലയിലാക്കിയിരുന്നത്. മടിക്കേരിയിലെ ഒരു എസ്റ്റേറ്റിൽ ജീവനക്കാരനാണ് ലോകേഷ്.

സ്നേഹയ്ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ചതായാണ് പൊലീസിനു റീന നൽകിയ മൊഴി. ഇത്തരത്തിൽ നിരവധി പുരുഷന്മാരിൽനിന്ന് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് വിവരമെന്നും എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker