CrimeNationalNews

പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 100 പവന്‍ ; പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ ചെയ്തത് ഈ തന്ത്രം

കോയമ്പത്തൂര്‍ : പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന്‍ മോഷ്ടിച്ചു. എന്നാല്‍ പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ കാണിച്ച തന്ത്രമാണ് പൊലീസിനെ പോലും അമ്പരപ്പിച്ചിരിയ്ക്കുന്നത്. മോഷണത്തിന് ശേഷം വീടിനുള്ളില്‍ മുട്ടക്കറി മസാല തളിയ്ക്കുകയായിരുന്നു കള്ളന്‍ ചെയ്തത്. കോയമ്പത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് റോഡില്‍ സി കാര്‍ത്തിക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കാര്‍ത്തിക്കും കുടുംബവും വ്യാഴാഴ്ച വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി പുഷ്പയാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുകയും ഇദ്ദേഹം സിറ്റി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറുകള്‍ തുറന്നത്. മോഷണത്തിന് ശേഷം പൊലീസ് നായ മണം പിടിയ്ക്കാതിരിക്കാന്‍ വീടിനുള്ളില്‍ മുട്ടക്കറി മസാല തളിയ്ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button