സ്കൂട്ടറിൽ കറങ്ങി മോഷണം, കള്ളനെ നാട്ടുകാർ വളഞ്ഞപ്പോൾ സ്ക്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ട് കള്ളൻ

കോട്ടയം: തീക്കോയി: വെളുപ്പാൻ കാലം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്ന പതിവ് ശൈലിയുമായി കള്ളൻ എത്തിയപ്പോൾ വടിയുമായി ജനങ്ങൾ.;ജീവനും കൊണ്ട് ഓടി രക്ഷപെട്ട കള്ളൻ

ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയിയിലാണ് സംഭവം നടന്നത്.കഴിഞ്ഞ വർഷം അടുത്തടുത്ത 25 ഓളം വീടുകളിലായി മോഷണം നടന്നപ്പോഴെ നാട്ടുകാർ നോട്ടമിട്ടതാണ് ഈ അരിപ്പ കള്ളനെ .മലഞ്ചരക്ക് സാധനങ്ങളാണ് കൂടുതലും  മോഷണം പോകുന്നത്.വീടിന് ചുറ്റുമുള്ള പാത്രങ്ങളും മോഷണം പോകും. ഇന്നലെ മുതൽ ഒരു ചെറുപ്പക്കാരൻ സ്ക്കൂട്ടറിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ജാഗ്രത പാലിച്ചു.

നാട്ടുകാരുടെ ജാഗ്രത ഫലം കണ്ടു. വെളുപ്പിന് വിട് പരിസരത്ത് നിന്ന് ശബ്ദം കേട്ട നാട്ടുകാർ പരസ്പരം ഫോണിലൂടെ ബന്ധപ്പെട്ട് സംഘം ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും കള്ളൻ സ്ക്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.സ്ക്കൂട്ടറിൻ്റെ നമ്പർ ചില അക്കങ്ങൾ  അവൃക്തമാക്കിയിട്ടുമുണ്ട്. നാട്ടുകാർ സ്ക്കൂട്ടർ പെട്ടിഓട്ടോയിൽ കയറ്റി ഈരാറ്റുപേട്ട പോലീസിന് കൈമാറി.തീക്കോയി ഒന്നാം വാർഡിലെ ഞണ്ടുകല്ല് പ്രദേശത്ത് കഴിഞ്ഞ വർഷവും പഞ്ചായത്ത് മെമ്പർ സിറിലിന്റെ ഭവനത്തിലും കയറി മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News