ജ
കൊല്ലം: ദുബായിൽ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടിലെ മോഷണം മൊബൈൽ ഫോണിലൂടെ കണ്ട യുവതി, കള്ളനെ കയ്യോടെ പിടിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ കണ്ടത്. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.
ആയൂർ കമ്പങ്കോട് മാപ്പിള വീട്ടിൽ ജേക്കബിന്‍റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയം ദുബായിലുള്ള മകൾ മൊബൈൽ ഫോണിലൂടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്. തുടർന്ന് നാട്ടിലുള്ള അച്ഛനെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


