കോട്ടയത്ത് ജയിൽചാട്ടം; ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

കോട്ടയത്ത് ജയിൽചാട്ടം; ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി ജയിലിൽ നിന്നും രക്ഷപ്പെട്ടത്.

കോട്ടയം ജില്ലാ പോലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ ജില്ലയിൽ ഉടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്. അതേസമയം പ്രതി എങ്ങനെ രക്ഷപ്പെട്ടു എന്നതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News