30 C
Kottayam
Monday, June 15, 2026

നടി നിരോഷയുടെ വീടിൻറെ ആധാരം അടക്കം മോഷണം പോയി;പരാതി, അന്വേഷണം

Must read

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു നിരോഷ. തമിഴിലും മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും നായികയായി നിരോഷ അഭിനയിച്ചിട്ടുണ്ട്. നടി രാധിക ശരത് കുമാറിന്‍റെ ഇളയ അനിയത്തിയായ നിരോഷ നടന്‍ റാംകിയെ 1995 ല്‍ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 

എന്നാല്‍ അടുത്തിടെ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ കുറേക്കാലത്തിന് ശേഷം നിരോഷ തിരിച്ചുവരുകയാണ്. അതിനിടെയാണ് നിരോഷയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. 

തന്‍റെ വീട്ടില്‍ മോഷണം നടന്നു എന്ന പരാതിയുമായി ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് നിരോഷ. വീട്ടിന്‍റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൌസിംഗ് കോംപ്ലക്സിലെ ഇവരുടെ അപ്പാര്‍ട്ട്മെന്‍റിലാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നിരോഷയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുകാര്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. 

- Advertisement -

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ മകള്‍ ഐശ്വര്യയുടെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് വീട്ടുജോലിക്കാര്‍ പിടിയിലായിരുന്നു. 

- Advertisement -

80കളിലും 90കളിലും തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു നിരോഷ. 1988 ൽ പുറത്തിറങ്ങിയ ‘അഗ്നി നക്ഷത്രം’ എന്ന ചിത്രത്തിലൂടെ നായികയായി നിരോഷ അരങ്ങേറ്റം കുറിച്ചത്. ഇതിനെ തുടർന്ന് സുരസംകാരം, സെന്തുരപൂവേ, പാണ്ഡ്യ നാട്, തങ്കം തുടങ്ങി 50-ലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹ ശേഷമാണ് ഇവര്‍ അഭിനയ രംഗത്ത് സജീവമല്ലാതായത്. എന്നാല്‍ ക്യാരക്ടര്‍ റോളുകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week