32.1 C
Kottayam
Wednesday, May 1, 2024

വിമാനത്താവളത്തില്‍ വെച്ച് യുവതിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Must read

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വെച്ച് ആഭരണങ്ങളടങ്ങിയ യുവതിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ നരേഷ് കുമാര്‍ എന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. സ്വര്‍ണ്ണവും വജ്രവുമടക്കം 15 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് മോഷണം പോയത്.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനെ പ്രതീക്ഷിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു യുവതി. ആഭരണങ്ങളടങ്ങിയ ബാഗ് ഇവര്‍ കസേരയുടെ താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ചുമിനിറ്റുകള്‍ കഴിഞ്ഞ് നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍തന്നെ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബി.എസ്.എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നരേഷ് കുമാര്‍ ബാഗ് മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബഗ്ഡോറയിലേക്കുള്ള വിമാനത്തില്‍ പോകുവാന്‍ കാത്തുനിന്ന നരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week