തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ പിടിച്ചെടുത്തു. കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം വിദ്യാധി രാജാ സഭയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കും. ക്ഷേത്രം മാത്രമായിരിക്കും ഇനി സഭയുടെ കൈവശം തുടരുക. സ്ഥലം ഏറ്റെടുക്കാന്‍ റവന്യു അധികൃതര്‍ എത്തി.
പൂട്ട് പൊളിച്ചാണ് പൊലീസ് മണ്ഡപത്തിന് അകത്ത് കയറിയത്. നാളെ അവധിയായിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. വന്‍ പ്രതിഷേധമാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനെത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News