24 C
Kottayam
Sunday, June 7, 2026

പിശകില്ല; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ കണക്കുകള്‍ കൃത്യം’ കുഞ്ചാക്കോ ബോബന് മറുപടിയുമായി തിയറ്റര്‍ ഉടമകളുടെ സംഘടന

Must read

കൊച്ചി:തിയറ്ററുകളിലെത്തുന്ന മലയാള സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. താന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ കണക്കുകളെ മുന്‍നിര്‍ത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റിനെ നടന്‍ കുഞ്ചാക്കോ ബോബന്‍ ചോദ്യം ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന്‍റെ പേര് പറയാതെ, അതേസമയം അതിനുള്ള പ്രതികരണമെന്ന് തോന്നുന്ന തരത്തിലും ഫിയോക് പ്രതികരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫിയോകിന്‍റെ പ്രതികരണം.

സിനിമാ കണക്കുകൾ പുറത്തുവിടുന്നതിൽ ആരും അലോസരപെട്ടിട്ട് കാര്യമില്ലെന്ന് ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു. “ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകൾ കണ്ട് പലരും സിനിമ പിടിക്കാൻ വന്നു കുഴിയിൽ ചാടും.

- Advertisement -

- Advertisement -

അത് ഒഴിവാക്കാൻ കൂടിയാണ് കണക്കുകൾ പുറത്തു വിടുന്നത്”, ഫിയോക്ക് പ്രസിഡന്റ്‌ വിജയകുമാർ പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കണക്കുകൾ അടക്കം കൃത്യമായാണ് പുറത്തു വിട്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വരും മാസങ്ങളിലും കണക്കുകള്‍ പുറത്തുവിടുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

കണക്ക് മൂടിവെക്കണമെങ്കില്‍ അത് നിർമ്മാതാക്കൾ താരസംഘടന അമ്മയുമായി ചർച്ച ചെയ്യട്ടെ. പുതിയ നിർമ്മാതാക്കളെ കുഴിയിൽ ചാടിക്കാൻ ഇടനിലക്കാർ ഉണ്ട്. അവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ കൂടിയാണ് ഇപ്പൊൾ കണക്കുകൾ പുറത്തു വിടുന്നത്”, വിജയകുമാര്‍ പറഞ്ഞു.

- Advertisement -

ഉടന്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വന്‍ വിജയമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. “എമ്പുരാനിലൂടെ തിയറ്റർ ഉടമകൾ എല്ലാവരും രക്ഷപെടും. എമ്പുരാൻ വമ്പിച്ച വിജയമാകണമെന്ന് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ പോലും ആഗ്രഹിക്കുന്നു. അതിലൂടെ തിയറ്ററുകളിൽ നിന്ന് ലഭിക്കാനുള്ള നികുതി കുടിശിക ലഭിക്കും എന്നാണ് അവരുടെ പ്രതീക്ഷ”, വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 13 കോടി ബജറ്റില്‍ എടുത്ത സിനിമയാണെന്നും 11 കോടിയാണ് കളക്റ്റ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ഫെബ്രുവരി ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് 13 കോടി അല്ലെന്നും കളക്ഷന്‍ 11 കോടിയുടെ ഇരട്ടിയോ അതിനേക്കാള്‍ കൂടുതലോ ആയിരിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം നിര്‍മ്മാതാവിന് ലഭിച്ച വിഹിതമാണ് ഉദ്ദേശിച്ചതെങ്കില്‍ അതും 11 കോടിയില്‍ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിയറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍റെ വാദം. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്നും സംഘടന പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week