25.5 C
Kottayam
Friday, September 27, 2024

ഫാൻ ഷോകൾ അവസാനിപ്പിയ്ക്കാനൊരുങ്ങി തീയറ്റർ ഉടമകൾ, നടക്കുന്നത് ഡി ഗ്രേഡിഗും വർഗീയവത്കരണവും

Must read

കൊച്ചി:സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ്‌ ഷോകൾ(Fans Show) നിരോധിക്കാൻ തീരുമാനമെടുത്ത് തിയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയത, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ്‌ ഷോകൾ കൊണ്ട് നടക്കുന്നത് എന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. സിനിമാ വ്യവസായത്തിന് ഫാൻസ് ഷോ യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


കഴിഞ്ഞ 22-ാം തിയതി ചേർന്ന ഫിയോക്കിന്റെ  എക്സിക്യൂട്ടീവ് യോ​ഗത്തിൽ ഫാൻസ് ഷോ നിർത്തലാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഫാൻസ് ഷോ എന്ന പേരിൽ ഡീ​ഗ്രേഡിങ്ങും അഭിനേതാക്കളുടെ ജാതിയും മതവും നോക്കി സിനിമ പ്രോമോട്ട് ചെയ്യുകയെന്ന രീതിയിലേക്കുമാണ് സാഹചര്യങ്ങൾ പോകുന്നത്. ഫാൻസ് ഷോ കൊണ്ട് ഒരു സിനിമയ്ക്കും യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നില്ല. ഡീ​​ഗ്രേഡിങ്ങും വർ​ഗീയതയും കാരണം ഒരു ചിത്രത്തിന്റെ പ്രേക്ഷകനെയാണ് നഷ്ടമാകുന്നത്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്. മാർച്ച് 29ന് ജനറൽ ബോഡിയിൽ ഈ വിഷയം ചർച്ചയ്ക്കെടുക്കും. അപ്രൂവൽ ആകുകയാണെങ്കിൽ ഫാൻസ് ഷോകൾ പൂർണമായും നിർത്തലാക്കും. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ തിയറ്ററുകാരുടെയും അഭിപ്രായങ്ങൾ ഒന്ന് തന്നെയാണ്. 

ഫാൻസ് ഷോ സിനിമയ്ക്ക് ഗുണകരമല്ല

ഒരു പുതിയ ചിത്രം ഇറങ്ങുന്നു, അതിൽ അഭിനയിക്കുന്ന നടന്റെ ജാതിയും മതവും പറഞ്ഞാണ് പടത്തെ സപ്പോർട്ട് ചെയ്യുന്നതും സപ്പോർട്ട് ചെയ്യാതിരിക്കുന്നതും. ഈ ഒരു പ്രവണത കേരളത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അതൊരിക്കലും ഞങ്ങൾക്ക് അം​ഗീകരിക്കാൻ സാധിക്കില്ല. ഒരു നടന്റെ സിനിമ കാണുന്നതിന് മറ്റുള്ള എല്ലാ താരങ്ങളുടെയും ആരാധകർ എത്തും. അവർ പരസ്പരം മത്സരിക്കുന്നു. അത്തരക്കാർ തിയറ്ററിൽ നിന്നും ഇറങ്ങിയ ശേഷം ചിത്രം വളരെ മോശമാണെന്നും പൈസ നഷ്ടമാണെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് ആ ചിത്രത്തിന് ലഭിക്കേണ്ട സാമാന്യ പ്രേക്ഷകരെയാണ് നഷ്ടമാകുന്നത്. തിയറ്ററിന് അകത്തും പുറത്തും ഫാൻസുകാരുടെ ആഭാസത്തരങ്ങളാണ് നടക്കുന്നത്. 

സിനിമ റിലീസാകുന്ന ദിവസം മറ്റുള്ളവർക്ക് സിനിമ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രേക്ഷകർ പൈസ മുടക്കി തിയറ്ററിൽ വരുന്നത് സമാധാനമായി സിനിമ കാണാനാണ്. സിനിമ ആസ്വദിക്കാനാണ്. എന്നാൽ അതിനുള്ള അവസരം ഫാൻസുകാർ നിഷേധിക്കുകയാണ്. കൂടാതെ  ഫാൻസുകാർ തമ്മിലുള്ള ബഹളത്തിൽ തിയറ്ററിനും ഉടമകൾക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ ഏറെയാണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫാൻസ് ഷോ നിരോധിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. 

ഫാൻസ് ഷോ കാരണം ഒരു സിനിമയ്ക്കും യാതൊരു ​ഗുണവും ഉണ്ടാകുന്നില്ല. രാത്രി 12 മുതൽ രാവിലെ 7വരെ ഫാൻസ് ഷോ നടത്തിയ ചിത്രങ്ങൾ പോലും മൂക്കും കുത്തി വീഴുകയാണ് ചെയ്തത്. ഒരു സിനിമയെ പോലും രക്ഷിക്കാൻ ഫാൻസുകാർക്ക് സാധ്യമല്ല. സിനിമയുടെ കണ്ടന്റാണ് വലുത്. പ്രേക്ഷകന് മാത്രമേ സിനിമയെ രക്ഷിക്കാനാകൂ. ആ പ്രേക്ഷകനെ സിനിമയിൽ നിന്നും അകറ്റുന്ന പ്രവണതയാണ് ഫാൻസുകാർ മുഖാന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

പ്രതികരിക്കാതെ താരങ്ങൾ

സിനിമ ഒരു കലയാണ്. ബിസിനസ് ആണ്. അതിനെ വർ​ഗീയവൽക്കരിക്കാനോ ഞങ്ങൾ സമ്മതിക്കില്ല. ഒരു സൂപ്പർ താരങ്ങളോ സാധാരണ താരങ്ങളോ ഇത്തരം കാര്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർ മൗനം പാലിക്കുകയാണ്. ഇത്തരത്തിൽ എല്ലാവരും മൗനം പാലിക്കുകയാണെങ്കിൽ വലിയ നാശത്തിലേക്ക് സിനിമ മേഖല പോകും. സിനിമയിൽ നിന്നും ജനങ്ങൾ അകന്ന് പോയി കഴിഞ്ഞാൽ ഇവർക്കാർക്കും ഒരു നഷ്ടവും ഇല്ല. അവർ ഒടിടിയിലേക്ക് പോകും. ഭാവിയിൽ വരാനിരിക്കുന്ന താരങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടാതിരിക്കണം. സിനിമയും പ്രേക്ഷകനും തിയറ്ററുകളിലേക്ക് തന്നെ വരണം. എന്നാലെ സിനിമയ്ക്ക് നിലനിൽപ്പുള്ളു. അതിന് തടസ്സമാകുന്ന എന്തും ഞങ്ങൾ വഴിയടച്ച് വിടും. 

ആറാട്ട് സിനിമയുടെ റിലീസിന് പിന്നാലെ ഡീഗ്രേഡിങ്ങിനെ കുറിച്ചും സിനിമ കാണാതെയുള്ള വിമർശനങ്ങൾക്കെതിരെയും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

എല്ലാ സിനിമകൾക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തിൽ രാജാക്കന്മാർ, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നിൽക്കുന്ന പ്രജകൾ മാത്രമാണ്. ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമർശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ തിയേറ്ററിലെ കളക്ഷൻ കേട്ടാൽ നിങ്ങൾ ഞെട്ടും, അത്രയും ഹൗസ് ഫുൾ ഷോകൾ ആ തിയേറ്ററിലുണ്ട്.

ഇതെല്ലം എന്തിന്റെ പേരിലാണെങ്കിലും, ആരാധകർ തമ്മിലുള്ള യുദ്ധമെന്ന് പറയാം, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ മുകളിലെന്ന് വേണമെങ്കിലും പറയാം, എന്താണെങ്കിലും തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്. എനിക്ക് ഈ അവസരത്തിൽ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുവാൻ കഴിയുന്നത് പ്രേക്ഷകരിൽ ഞങ്ങൾക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ കൊടുക്കാതെ ഒന്നര വർഷത്തോളമായി ഞാനീ സിനിമ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അതെന്തുകൊണ്ടാണ്? തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ കാണേണ്ട സിനിമയാണ് ആറാട്ട്.

ഞാൻ പല ആവർത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങൾ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതിൽ ചർച്ച ചെയ്യുന്നില്ല, ഇതൊരു മോഹൻലാൽ സിനിമ എന്ന രീതിയിൽ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററിൽ കൂട്ടം കൂട്ടമായി ആളുകൾ കോവിഡിന് ശേഷം വന്നിരുന്ന് പോപ്‌കോൺ കഴിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണ്. പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെ എനിക്ക് തിരിച്ച് തന്നതിൽ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നിൽ നിങ്ങൾ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്നങ്ങളെ മറക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week