തിയറ്ററുകള്‍ ഇന്നു മുതല്‍ സജീവമാകുന്നു; പ്രവേശനം 50 ശതമാനം ആളുകള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്നു തുറക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകള്‍ തുറക്കുന്നത്. രണ്ടു ഡോഡ് വാക്സിന്‍ സ്വീകരിച്ച 50 ശതമാനം ആളുകള്‍ക്കു മാത്രമാകും പ്രവേശനം. ബുധനാഴ്ച മുതലെ പ്രദര്‍ശനം ആരംഭിക്കുകയുള്ളു. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്ച പ്രദര്‍ശിപ്പിക്കുക. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

അതേസമയം സര്‍ക്കാരിനോട് കൂടുതല്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിനിമാ മന്ത്രിയുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ തിയറ്ററുകള്‍ പൂട്ടിക്കിടന്ന സമയത്തെ കെട്ടിട നികുതി, വിനോദ നികുതി എന്നിവ ഒഴിവാക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

കൂടാതെ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്ന് ആഞ്ച് ആയി ഉയര്‍ത്തണമെന്നും രണ്ട് ഡോസ് വാക്സിന്‍ എടുക്കണമെന്നത് ഒരു ഡോസ് ആക്കണമെന്ന കാര്യത്തിലും ഇളവു ചെയ്ത് നല്‍കണമെന്ന കാര്യവും ഉടമകള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ഉടമകള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News