28.4 C
Kottayam
Saturday, June 6, 2026

കൊച്ചിയിൽനിന്ന് രണ്ടുവർഷം മുൻപ് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്റ്റിൽ

Must read

കൊച്ചി: രണ്ടുവര്‍ഷം മുന്‍പ് കൊച്ചിയില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍വെച്ച് കൊലപ്പെടുത്തിയെന്ന് പോലീസിന്റെ കണ്ടെത്തല്‍. 2021-ല്‍ കൊച്ചിയില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയിസ്(27) ആണ് ഗോവയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശികളായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് മൂന്നംഗസംഘം യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2021-ല്‍ ജെഫ് ജോണ്‍ ലൂയിസിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ഇതിനിടെയാണ് മറ്റൊരുകേസില്‍ അറസ്റ്റിലായ ഒരാളില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ഒരുയുവാവിന്റെ കൊലപാതകം നടന്നതായുള്ള വിവരം തനിക്കറിയാമെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് മിസിങ് കേസുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും കൊല്ലപ്പെട്ടത് ജെഫ് ജോണ്‍ ലൂയിസ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു.

ജെഫ് ജോണ്‍ ഒന്നാംപ്രതിയായ അനിലിനെ ഒരുകേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് സംശയിച്ച് പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് ഗോവയില്‍വെച്ചുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം.

- Advertisement -

നാലുപേരും ഒരുമിച്ചിരിക്കുന്നതിനിടെ പ്രതികള്‍ ചുറ്റിക കൊണ്ട് ജെഫ് ജോണിന്റെ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയും ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week