പെട്രോളുമായി ഭാര്യവീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു

കോട്ടയം: ഭാര്യ താമസിക്കുന്ന വീടിന്റെ മുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഹാഷിം(39) ആണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യ സിനി താമസിക്കുന്ന കോട്ടയത്തെ വലഞ്ചുകുഴി മുസ്ലീം പള്ളിക്ക് സമീപത്തെ വീട്ടിലെത്തിയ ഹാഷിം, ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.

ഇരുവരും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുന്നതിനുള്ള കേസ് കോടതിയില്‍ നടക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കുന്നതായി സിനി പോലീസില്‍ പരാതി നല്‍കിയിരുന്നു. 2010-ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News