യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി; പണവും സ്വർണവും കവർന്നു, 3 പേർ കൂടി പിടിയിൽ

തൃശൂർ: തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വാഹനവും പണവും കവർന്ന കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. മണ്ണുത്തി നെല്ലിക്കുന്ന് സ്വദേശിയായ യുവാവിനെയാണ് തട്ടികൊണ്ടുപോയി കാറും പണവും കവർന്നത്. കേസിൽ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശികളായ റിജാസ്, അജ്മൽ മുഹമ്മദ് , കൃഷ്ണാപുരം സ്വദേശി തബ്ഷീർ എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 5 നായിരുന്നു സംഭവം. പത്തോളം പേർ ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 50,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീട് യുവാവിൻെറ കൈവശമുണ്ടായിരുന്ന കാറും, ടെമ്പോ ട്രാവലറിൻെറ ആർസി ബുക്കും കൈവശപ്പെടുത്തി.

ഇതിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇതോടെ ഈ കേസിൽ എട്ട് പേർ അറസ്റ്റിലായി. മണ്ണുത്തി ഇൻസ്പെക്ടർ ഷുക്കൂറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News