28.2 C
Kottayam
Friday, June 5, 2026

കോട്ടയം പത്തനാട്ട് യുവാവിനെ വെട്ടിക്കൊന്നു; കാൽ പാദം കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ റബര്‍തോട്ടത്തില്‍,ദേഹമാസകലം വെട്ടേറ്റ നിലയിൽ മൃതദേഹം

Must read

കോട്ടയം: കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വ​ദേശി മഹേഷ് തമ്പാൻ (32) ആണ് മരിച്ചത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട് നിലയിൽ ഇയാളുടെ കാൽ പാദം കണ്ടെത്തി. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.

സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്. ഇടയിരിക്കപ്പുഴ സ്വദേശി മനേഷ് തമ്പാന്റെ കൊലപാതകത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.

കൊല്ലപ്പെട്ടയാളും കീഴടങ്ങിയ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പെട്ടവരാണ് എന്നാണ് പോലീസ് പറയുന്നത്. മനേഷ് തമ്പാൻ ഒരുമാസം മുമ്പാണ് വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് പിന്നാലെ രണ്ട് പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കങ്ങഴ ഇടയപാറയിലെ റോഡരികിൽ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരുകിലോമീറ്ററോളം അകലെയുള്ള റബർതോട്ടത്തിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിലും കണ്ടെത്തി. ശരീരമാസകലം വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം.പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മനേഷ് തമ്പാൻ ആണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ യുവാവിനെ വെട്ടിക്കൊന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. വിവരമറിഞ്ഞ് കോട്ടയം എസ്.പി. ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.

- Advertisement -

കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഇതിനിടെയാണ് കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week