വിവാഹക്കാര്യം അറിഞ്ഞു, കാമുകി പിണങ്ങിപോയി, പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം

ഇടുക്കി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്.

ഇന്ന് ഉച്ചയോടെയാണ് തോടുപുഴ പുഴയില്‍ യുവാവ് ചാടിയത്. നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.

ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോർജ്ജ് പ്രണയത്തിലായിരുന്നു. യുവാവിനോപ്പം താമസമാക്കിയ പെൺകുട്ടി ഇയാള്‍ മുമ്പ് മറ്റോരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ക്കോപ്പം പോയി.

ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മണിക്കൂ‍ർ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോര്‍ജ്ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News