കൊസോവേ: പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരന്‍ ഫോണ്‍ വിഴുങ്ങി, രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സ്‌കെന്‍ഡര്‍ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്.
വയറുവേദന വന്നതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം പ്രിസ്ടീനയിലെ ആശുപത്രിയിലെത്തുകയായിരുന്നു. വയറ്റില്‍ എന്തോ വസ്തുവിന്റെ സാന്നിധ്യമറിഞ്ഞ് നടത്തിയ സ്‌കാനിങ്ങിലാണ് ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഫോണ്‍ ബാറ്ററിയിലെ കെമിക്കലുകള്‍ മനുഷ്യശരീരത്തിന് ഏറെ അപകടകരമായതാണെന്ന് യുവാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ശസ്ത്രക്രിയയിലൂടെ മൊബൈല്‍ പുറത്തെടുക്കുകയായിരുന്നു. ഡോക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളിലും എക്സറേയിലും എന്‍ഡോസ്‌കോപ്പിയിലും വയറ്റില്‍ ഫോണുള്ളത് വ്യക്തമാണ്. ഫോണ്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചിത്രീകരിച്ചിട്ടുണ്ട്. ഏത് ഫോണാണെന്ന് വ്യക്തമല്ലെങ്കിലും നോക്കിയ 3310 ആണ് വിഴുങ്ങിയതെന്ന് കരുതുന്നു.