ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവരുടെ യാത്രയ്ക്കിടെ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്.
സമുദ്ര പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്ന് കണക്കാക്കാമെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 18-ന് നടന്ന അപകടത്തെപ്പറ്റി യു.എസ്, കാനഡ, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.