26.2 C
Kottayam
Friday, June 5, 2026

ഓപ്പറേഷൻ തിയേറ്ററിൽ തലയും കൈയും മൂടുന്ന വസ്ത്രംവേണം; ആവശ്യവുമായി ഏഴ് മെഡിക്കൽ വിദ്യാർഥിനികൾ

Must read

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതം അനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് ഏഴ് മെഡിക്കൽ വിദ്യാർഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്തുനൽകി. വിവിധ ബാച്ചുകളിൽപഠിക്കുന്ന വിദ്യാർഥികളാണ് മുഴുക്കൈ ജാക്കറ്റ് (സ്‌ക്രബ് ജാക്കറ്റ്) അടക്കമുള്ള വസ്ത്രംധരിക്കാൻ അനുമതിതേടിയത്.

തിയേറ്ററിനുള്ളിൽ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാൻ അനുവദിക്കമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.കത്ത് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്‍ധരുടെ യോഗം വിളിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ. മോറിസ് പറഞ്ഞു.

തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. സർജറി, അനസ്‌തേഷ്യാ തുടങ്ങിയ വകുപ്പുതലവൻമാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം പ്രതിനിധികൾ തുടങ്ങിയവരുടെ യോഗംവിളിച്ച് തീരുമാനമെടുക്കാനാണ് ആലോചിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടിനൽകാമെന്ന് വിദ്യാർഥികളെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

- Advertisement -

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും ഓരോഘട്ടത്തിലും പാലിക്കേണ്ട രീതികളെക്കുറിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഓപ്പറേഷൻ തിയേറ്റർ നിയന്ത്രിത മേഖലയാണ്.

- Advertisement -

തിയേറ്ററിനുള്ളിൽ കയറുന്നതിനുമുമ്പ് കൈമുട്ടിന് താഴേക്ക് വിരൽത്തുമ്പുവരെ ഒഴുകുന്നവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കേണ്ടതുണ്ട്. പിന്നീട് ആഭരണത്തിൽപ്പോലും തൊടാൻ പാടില്ല. തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്തുക്കളും അണുവിമുക്തമാക്കിയിട്ടുള്ളതാകും. ഇതെല്ലാം രോഗിക്ക് അണുബാധയുണ്ടാകാതിരിക്കാനാണെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week