24.1 C
Kottayam
Sunday, June 7, 2026

ലോകം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ സോഷ്യൽ നെറ്റ്‌വർക്കിനുമുന്നില്‍

Must read

മുംബൈ:വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക് ആണ് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

2023 ഏപ്രിലിൽ മെൽറ്റ് വാട്ടർ (Meltwater) ഉം വി ആർ സോഷ്യൽ (We Are Social) ഉം പ്രസിദ്ധീകരിച്ച ഡിജിറ്റൽ 2023  ഗ്ലോബൽ സ്റ്റാറ്റ്‌ഷോട്ട് റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 31 മണിക്കൂറും 32 മിനിറ്റും ടിക് ടോകിൽ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്.

ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണെങ്കിലും ലോകം മുഴുവനുമുള്ള സോഷ്യൽ ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ടിക് ടോക് മുൻപന്തിയിലാണ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ  പ്രതിമാസം 23 മണിക്കൂറും 4 മിനിറ്റും കൊണ്ട് ഒന്നാം സ്ഥാനത്തായിരുന്ന യൂ ട്യൂബിനെ മറികടക്കുന്നതിലാണ് ചൈനീസ് ആപ്പ് വിജയിച്ചത്.

ഇപ്പോൾ, യൂട്യൂബ് പ്രതിമാസം ശരാശരി 27 മണിക്കൂറും 19 മിനിറ്റും കൊണ്ട് രണ്ടാം സ്ഥാനത്താണ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ ഉപയോക്താക്കൾ പ്രതിമാസം ശരാശരി 22 മണിക്കൂറും 9 മിനിറ്റും ആയിരുന്നു ടിക് ടോക്കിൽ സമയം ചെലവഴിച്ചിരുന്നത്.

- Advertisement -

മെസഞ്ചറാണ് സോഷ്യൽ മീഡിയ ആപ്പുകളിൽ അവസാന സ്ഥാനത്ത്, 3 മണിക്കൂറും 17 മിനിറ്റും ആണ് ഇപ്പോൾ പ്രതിമാസം ആളുകൾ മെസഞ്ചറിൽ ചെലഴിയ്ക്കുന്ന സമയം. ഫേസ്ബുക്ക് – പ്രതിമാസം ശരാശരി 18 മണിക്കൂറും 17 മിനിറ്റും, വാട്ട്‌സ്ആപ്പ് – 16 മണിക്കൂറും 50 മിനിറ്റും, ഇൻസ്റ്റാഗ്രാം- 12 മണിക്കൂറും 30 മിനിറ്റും എന്നിങ്ങനെയാണ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ആളുകൾ ചിലവഴിക്കുന്ന സമയം.

- Advertisement -

ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗത്തിന്റെ കാര്യത്തിൽ യൂട്യൂബ് ഇപ്പോഴും ചൈനീസ് പ്ലാറ്റ്‌ഫോമിനേക്കാൾ മുന്നിലാണ്. വാട്ട്‌സ്ആപ്പിന് പിന്നിൽ 63.2 ശതമാനം ഉപയോഗവുമായി യു ട്യൂബ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള് വാട്സ് ആപ്പിന് 82.6 ശതമാനം ആണ് ഉപയോഗം. മൂന്നാം സ്ഥാനത്ത് ഫെയ്സ് ബുക്ക് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week