CrimeKeralaNews

ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി, ബാഗിൽ ബീഡിയും സിഗരറ്റും; കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി

കൊല്ലം:ചിന്നക്കട മെയിൻ റോഡിലെ ലോഡ്ജ് മുറിയിൽ വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയിൽ കണ്ടെത്തി. വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തിയ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാൽ ജീവനക്കാർ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു.

യുവതിയുടെ ബാഗിൽ നിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഞങ്ങൾ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ലഹരി ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ പെൺകുട്ടിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. അതിന് രക്തപരിശോധനാഫലം വരേണ്ടതുണ്ട്.

വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി കേരളത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി നിയമസഭ. അതീവഗുരുതരമായ സാമൂഹിക പ്രശ്നത്തെ നാടിനെയാകെ അണിനിരത്തി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള പുതിയ പ്രചാരണപരിപാടികളും നിയമനടപടികളും മുഖ്യമന്ത്രി അറിയിച്ചു.

ലഹരിമാഫിയയെ അടിച്ചമർത്താൻ സർക്കാരെടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. ബില്ലുകളുടെ ചർച്ചയ്ക്കു സമയം വേണമെന്നതിനാൽ മാത്രമാണു സഭ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യാത്തതെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ച പ്രതിപക്ഷം ഇറങ്ങിപ്പോക്ക് വേണ്ടെന്നു വച്ചു. 

നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള സ്പെഷൽ ഡ്രൈവിന് അടുത്തയാഴ്ച തുടക്കമാകും. ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും ഇതിൽ പരിശീലനം നൽകും. ഗുരുതരമായ വിഷയം എല്ലാ ഔചിത്യത്തോടെയും സഭയിൽ അവതരിപ്പിച്ച വിഷ്ണുനാഥിനെ സ്പീക്കർ എം.ബി.രാജേഷ് അഭിനന്ദിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ നിയമസഭാ സെക്രട്ടേറിയറ്റിന്റെ പിന്തുണയും ഉറപ്പുനൽകി. 

സ്കൂൾ പരിസരത്തെ ഏതെങ്കിലും കടയിൽനിന്നു ലഹരിവസ്തു പിടിച്ചെടുത്താൽ ആ കട പിന്നെ തുറക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എസ്‌സിഇആർടിയുടെ സഹായത്തോടെ വിമുക്തി മിഷൻ തയാറാക്കുന്ന പഠനസാമഗ്രി മാത്രമേ വിദ്യാലയങ്ങളിലെ ബോധവൽക്കരണ ക്ലാസുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. ഇതു സെപ്റ്റംബർ 15നകം തയാറാക്കും. 30നകം അധ്യാപകർക്കു പരിശീലനം നൽകും. വിവരശേഖരണത്തിന് എക്സൈസ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

21 തികയാത്ത 3933 പേർ

ഒന്നരവർഷത്തിനകം ലഹരിവിമോചന കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ടത് 21 വയസ്സ് തികയാത്ത 3933 പേരാണെന്നും ഇതിൽ 40% പേർ 18 തികയാത്തവരാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. 

കുറ്റപത്രത്തിൽ മുൻ കേസുകളും

നർകോട്ടിക് കേസിൽ കുറ്റപത്രം നൽകുമ്പോൾ പ്രതിയുടെ മുൻ കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ ഇതാവശ്യമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button