24.6 C
Kottayam
Friday, June 5, 2026

ശാരീരികബന്ധത്തിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി

Must read

ലഖ്നൗ: ശരീരകബന്ധം പുലര്‍ത്താന്‍ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തു ഇതില്‍ നിന്നും രക്ഷ നേടാന്‍ യുവാവിനെ ശാരീരികബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി. സംഭവത്തില്‍ 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. തുന്നല്‍ ജോലിക്കാരനായ ഇഖ്ബാല്‍ എന്ന യുവാവിനെയാണ് യുവതി കൊലപ്പെടുത്തിയത്.

ഇഖ്ബാലിന്റെ മൃതദേഹം, അയാളുടെ വീടിന് പരിസരത്തുനിന്ന് രണ്ടുദിവസം മുന്‍പാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ ഞായറാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുന്നല്‍ജോലി ചെയ്തിരുന്ന ഇഖ്ബാല്‍, യുവതിയുടെ ഗ്രാമത്തിലെ വീടുകളില്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിലാണ് യുവതിയും ഇഖ്ബാലും തമ്മില്‍ പരിചയത്തിലാകുന്നത്. മൊബൈല്‍ നമ്പറും കൈമാറി.

- Advertisement -

ഇഖ്ബാലും യുവതിയും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഒരുദിവസം ഇഖ്ബാല്‍, യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. യുവതിയുടെ വസ്ത്രത്തില്‍ തുന്നല്‍ജോലി ചെയ്യാനെന്ന് ധരിപ്പിച്ചായിരുന്നു ക്ഷണിച്ചത്. അവിടെ എത്തിയ യുവതിയെ ഇഖ്ബാല്‍ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് വിധേയയാക്കി. പ്രതിഷേധിച്ച യുവതിയോട്, ഇരുവരും തമ്മില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോഡിങ് തന്റെ പക്കലുണ്ടെന്നും കുടുംബം തകര്‍ക്കുമെന്നും ഇഖ്ബാല്‍ ഭീഷണിപ്പെടുത്തി.

- Advertisement -

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഖ്ബാല്‍ പലതവണ നിര്‍ബന്ധിച്ചുവെന്നും അതേത്തുടര്‍ന്ന് വലിയ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഇഖ്ബാല്‍, ഭാര്യയെ അവരുടെ വീട്ടിലാക്കാന്‍ പോയിരുന്നു. തിരികെ വരുന്നവഴിക്ക് കാണണമെന്ന് താന്‍ ഇഖ്ബാലിനോടു പറഞ്ഞതായി യുവതി പോലീസിന് മൊഴിനല്‍കി. കാണാനെത്തിയ ഇഖ്ബാല്‍ രണ്ട് ഉറക്കഗുളികകള്‍, ഭര്‍ത്താവിനെ ഉറക്കിക്കിടത്താനായി യുവതിക്ക് നല്‍കി. ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയ ശേഷം രാത്രി, യുവതി ഇഖ്ബാലിനെ വിളിച്ചു.

- Advertisement -

വീട്ടില്‍ തനിച്ചായതിനാല്‍ തന്റെ വീട്ടിലേക്ക് വരാന്‍ ഇഖ്ബാല്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇഖ്ബാലിന്റെ ബ്ലാക്ക്മെയിലിങ്ങില്‍ വലഞ്ഞ യുവതി, ഒന്നുകില്‍ സ്വന്തം ജീവന്‍ ഒടുക്കുക അല്ലെങ്കില്‍ ഇഖ്ബാലിനെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് ഇഖ്ബാലിന്റെ വീട്ടിലെത്തിയ യുവതിയോട് അയാള്‍ അടുത്തുപെരുമാറാന്‍ ശ്രമിച്ചു. ഈ സമയം, യുവതി ഇഖ്ബാലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കോണിപ്പടിക്ക് താഴെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week