KeralaNews

പാലത്തിൽനിന്നു സ്ത്രീ പുഴയിലേക്ക് ചാടി,മരിച്ചു; തിരിച്ചറിഞ്ഞത് മരുന്നിന്റെ കുറിപ്പടിയിൽനിന്ന്

തൃശൂർ∙ കരുവന്നൂർ പുഴയിൽ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി (50) ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരനാണു കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് സംഭവം. ചാടുന്നതിനു മുൻപ് ഷാളും ബാഗും ഫോണും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേർന്ന് മാറ്റിവച്ചിരുന്നു. ബാഗിൽ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.‌

കൈവരിയിൽ കയറിനിന്ന് കരുവന്നൂർ പുഴയിലേക്കു ചാടുകയായിരുന്നു. ഇതു കണ്ട ബൈക്ക് യാത്രികൻ നൽകിയ വിവരം അനുസരിച്ച് നാട്ടുകാർ ഉടനെ തിരച്ചിലിന് ഇറങ്ങി. പിന്നീട് സ്കൂബ ഡൈവർമാരും അഗ‌്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഷീബയുടെ ഭർത്താവും സ്ഥലത്ത് എത്തി. ഭർത്താവിനും മക്കൾക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.

രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് കരുവന്നൂർ പാലത്തിൽനിന്ന് ജീവനൊടുക്കാനായി പുഴയിലേക്കു ചാടുന്ന സംഭവം ഉണ്ടാകുന്നത്. മുൻപു ചാടിയ രണ്ടു പേരും മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button