28.9 C
Kottayam
Tuesday, September 24, 2024

ഭാര്യക്ക് വിവാഹേതര ബന്ധം;കാമുകനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നല്‍കിയിരുന്നു; ആരോപണവുമായി മുന്‍ ഭര്‍ത്താവ്

Must read

ബെംഗളൂരു: യുവതിയുടെ മൃതദേഹം കഷ്ണങ്ങളായി ഫ്രിഡ്ജിനുള്ളില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മി നീലമംഗല (29)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 32 കഷ്ണങ്ങളാക്കി മൃതദേഹം വെട്ടി നുറുക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരാണെന്ന് വിവരം ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് ഹേമന്ത ദാസ് പുതിയ വെളിപ്പെടുത്തലുമായി എത്തിയത്. തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസ് വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അവളുടെ കാമുകനായ അഷ്റഫ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നും ഇയാള്‍ ആരോപിക്കുന്നു

ബൗറിംഗ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു. മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്‌റഫുമായി ബന്ധത്തിലായിരുന്നു. ഇയാള്‍ നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു.

ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്‌റഫിനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നല്‍കിയിരുന്നുവെന്നും ദാസ് പറയുന്നു. ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഒമ്പത് മാസം മുമ്പാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഡിസംബറില്‍ ഒരു തര്‍ക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു.

ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം അവര്‍ വയലിക്കാവില്‍ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവര്‍ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

Popular this week