24.2 C
Kottayam
Sunday, June 7, 2026

വാഹനത്തിന് ഫിറ്റ്‌നസ് നൽകിയില്ല,വാഹനം ആര്‍.ടി ഓഫീസിന് മുന്നിൽ ഉപേക്ഷിച്ച് ഉടമയുടെ പ്രതിഷേധം

Must read

നെടുങ്കണ്ടം:നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും വാഹനത്തിന് ഫിറ്റ്‌നസ് നൽകിയില്ലെന്നാരോപിച്ച് വാഹനം ഓഫീസിന് മുന്നിൽ ഉപേക്ഷിച്ച് ഉടമയുടെ പ്രതിഷേധം.കുത്തിയിരിപ്പ് പ്രതിഷേധം ഫലം കണ്ടപ്പോൾ മണിക്കൂറുകൾക്കൊടുവിൽ അധികൃതർ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി.ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിലായിരുന്നു സൂര്യനെല്ലി തിരുവള്ളൂർ കോളനിയിൽ ശരവണ കുമാറിന്റെ (35) പ്രതിഷേധം.

സംഭവം ഇങ്ങനെ..കഴിഞ്ഞ വർഷമാണ് ശരവണ കുമാർ 2011 മോഡൽ കാർ വാങ്ങിയത്. കാറിന് മാസം 12,000 രൂപയാണ് വായ്പ തിരിച്ചടവ്.സംസ്ഥാനത്തിനകത്തും പുറത്തുമായി ഓട്ടം പോയാണ് ഈ തുക അടച്ചിരുന്നത്.

- Advertisement -

വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് മോട്ടർ വാഹന വകുപ്പിന്റെ സുരക്ഷാ മിത്രയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നു കാണിച്ചാണു മോട്ടർ വാഹന വകുപ്പ് സർട്ടിഫിക്കറ്റ് നൽകാത്തത്.നെടുങ്കണ്ടത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെസ്റ്റ് നടത്തി പണം അടച്ച ശേഷവും സിഎഫ് നൽകാൻ നടപടി സ്വീകരിച്ചില്ലെന്നാണു ശരവണകുമാറിന്റെ പരാതി.

- Advertisement -

തുടർന്നു ശരവണ കുമാർ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിന്റെ മുന്നിലിരുന്നു പ്രതിഷേധിച്ചു.തുടർന്നു നടത്തിയ ചർച്ചകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ മോട്ടർ വാഹന വകുപ്പ് സിഎഫ് തയാറാക്കി നൽകി. ഇതോടെ ശരവണ കുമാർ സമരം അവസാനിപ്പിച്ചു വാഹനവുമായി മടങ്ങി.

ടാക്‌സി വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ജിപിഎസ് സംവിധാനം മോട്ടർ വാഹനവകുപ്പിന്റെ സുരക്ഷാ മിത്രയുമായി ലിങ്ക് ചെയ്യാത്തതിനാലാണ് വാഹനത്തിനു സിഎഫ് നൽകാതിരുന്നതെന്നു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week