28.4 C
Kottayam
Saturday, June 6, 2026

‘ഏകീകൃത കുർബാന നടപ്പിലാക്കണം, ഇനി ചർച്ച സാധ്യമല്ല’; കുർബാന തർക്കത്തിൽ വത്തിക്കാൻ പ്രതിനിധി

Must read

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധക്കാരായ വൈദികർക്കും വിശ്വാസികൾക്കും വിമർശനവുമായി വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസൽ. സിനഡ് തീരുമാനം അനുസരിച്ചുള്ള കുർബാന അർപ്പണ രീതി തടയുന്നത് ഇരുണ്ട ശക്തികളാണ്. പ്രതിഷേധക്കാർ മാർപാപ്പയുടെ കൂടെയാണോ അതോ എതിരാണോ എന്നും മാർ സിറിൽ വാസൽ ചോദിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥിതിഗതികളിൽ മാർപാപ്പയ്ക്ക് ഉത്കണ്ഠയെന്നും മാർ സിറിൽ വാസിൽ പറഞ്ഞു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു. വിശ്വാസികൾ കത്തോലിക്കാ സഭയിലും മാർപാപ്പയിലും അടിയുറച്ചു നിൽക്കണം.

സഭയോടും ഇടയന്മാരോടും അനുസരണക്കേടിലേക്ക് നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിന് മുൻഗണന നൽകരുത്. വിഷയത്തിൽ അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്നും വത്തിക്കാൻ പ്രതിനിധി പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് വത്തിക്കാൻ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും നിരസിച്ചിരുന്നു. ഇന്നലെ എറണാകുളം സെന്‍റ് മേരീസ് ബസലിക്കപ്പള്ളിയിൽ കുർബാന നടത്തൻ ശ്രമിച്ചിരുന്നു. എന്നാൽ അൾത്താരയിലടക്കം സംഘർഷമുണ്ടായി.

- Advertisement -

കുർബാന തർക്കത്തിൽ എട്ട് മാസമായി അടഞ്ഞ് കിടക്കുന്ന പള്ളിയാണ് ഇന്നലെ തുറന്നത്. വീണ്ടും പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് അടിയന്തര പ്രശ്നപരിഹാരത്തിന് വത്തിക്കാൻ പ്രതിനിധിയെ അയച്ചത്. ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാനിൽ നിന്നുള്ള പ്രശ്ന പരിഹാര നിർദ്ദേശം ഉണ്ടാകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week