25.5 C
Kottayam
Monday, September 30, 2024

‘ഏകീകൃത കുർബാന ക്രമം ഡിസംബർ 25 ന് നിലവിൽ വരും’; ഉത്തരവിറക്കി വത്തിക്കാന്‍

Must read

വത്തിക്കാൻ: ഏകീകൃത കുർബാന ക്രമം ഡിസംബർ 25 ന് നിലവിൽ വരുമെന്ന് വത്തിക്കാന്‍. മാർപാപ്പാ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. എറണാകുളം – അങ്കമാലി അതിരൂപതയിലും ഉത്തരവ് നടപ്പാക്കണമെന്ന് മാർപാപ്പാ ആവശ്യപ്പെട്ടു. ഉത്തരവിന് പുറമെ വീഡിയോ സന്ദേശമായും അദ്ദേഹം ഇക്കാര്യം എറണാകുളം – അങ്കമാലി അതി രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഏകീകൃത കുർബാന ക്രമത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയിൽ തർക്കം രൂക്ഷമാണ്. എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദിക വിദ്യാർത്ഥികൾക്ക് വൈദിക പട്ടം നൽകുന്നതിന് ഏകീകൃത കുർബാന അംഗീകരിക്കുമെന്ന് എഴുതി നൽകണമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഉത്തരവിറക്കിയിരുന്നു.

ഏകീകൃത കുർബാന അർപ്പിക്കാം എന്ന സമ്മതപത്രം വൈദിക വിദ്യാർത്ഥികൾ എഴുതി നൽകണമെന്നായിരുന്നു ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ആയ ആൻഡ്രൂസ് താഴത്തിന്റെ നിർദേശം. ബിഷപ്പുമാർക്കും ഡീക്കൻമാർക്കും സുപ്പീരിയേഴ്സിനും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു.

ഏകീകൃത കുർബാനയിൽ വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടന. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്ന നിലപ്പാടിലാണ് അൽമായ മുന്നേറ്റം. മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് ക‍ർദിനാൾ ജോർജ് ആലഞ്ചേരിയുടെയും അപ്പോസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെയും പടിയിറക്കത്തിന് ശേഷവും വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റം. ഡിസംബർ 25ന് മുമ്പായി ഏകീകൃത കുർബാന സിറോ മലബാർ സഭയിൽ പൂർണമായി നടപ്പാക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം.

ഈ ഉത്തരവിനെ സാങ്കേതികമായി ചോദ്യം ചെയ്യുകയാണ് അൽമായ മുന്നേറ്റം. മാർപാപ്പ കൈമാറിയ കത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നും അൽമായ മുന്നേറ്റം വാദിക്കുന്നു . ജനാഭിമുഖ കുർബാന ആവശ്യപ്പെടുന്നവർ അനൈക്യത്തിന്റെ വക്താക്കൾ ആണെന്ന് മാർപ്പാപ്പയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നിലപാടെടുക്കുന്നു .

അതിനാൽ ഏകീകൃത ആരാധനാക്രമത്തിൽ തർക്കങ്ങൾ ഉണ്ടെന്നും അൽമായ മുന്നേറ്റം വാദിക്കുന്നു. കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട ഭൂമി വിവാദത്തിലും അൽമായ മുന്നേറ്റം സംഘടന ഉറച്ച നിലപാടുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കർദിനാൾ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ നടപടിയെ പടക്കം പൊട്ടിച്ചാണ്‌ അൽമായ മുന്നേറ്റം ആഘോഷിച്ചത്.

എന്നാൽ ഏകീകൃത കുർബാന വിഷയത്തിൽ പിന്നോട്ടില്ലെന്നാണ് ഇപ്പോഴും കർദിനാളിന്റെയും സഭയിലെ ഔദ്യോഗിക പക്ഷത്തിന്റെയും നിലപാട്. നിലപാടിന്റെ വിജയമാണ് മാർപാപ്പയുടെ പുതിയ ഉത്തരവെന്നും ഔദ്യോഗിക പക്ഷം കണക്കുകൂട്ടുന്നു. ഒപ്പം ചങ്ങനാശ്ശേരി അതിരൂപത ശക്തമായ പിന്തുണയാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകുന്നത്. സഹായ മെത്രാൻ തോമസ് തറയിൽ നിലപാട് തുറന്നടിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week