30 C
Kottayam
Monday, June 15, 2026

‘തുടക്കം’ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; ആദ്യചിത്രം സൂപ്പര്‍ സംവിധായകനൊപ്പം

Must read

ചെന്നൈ: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലാണ് വിസ്മയ നായികയായി അഭിനയിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമ ജീവതത്തിന് തുടക്കമാകുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകള്‍ക്ക് ആശംസയറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമയുടെ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വിസ്മയയുടെ വരവിനെ നോക്കികാണുന്നത്.

- Advertisement -

- Advertisement -

എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

- Advertisement -

ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഏതെങ്കിലും സൂപ്പര്‍താരമായിരിക്കുമോ നായകനെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലെത്തിയപ്പോള്‍ത്തന്നെ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ചോദ്യം ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു.

മകള്‍ സിനിമയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അവര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹന്‍ലാല്‍ അന്നൊക്കെ മറുപടി നല്‍കിയത്.അടുത്തിടെയാണ് മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

Popular this week