തിരുവനനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ വിതരണ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നിന്നും ഇന്നും നാളെയും രാവിലെയാണ് വിതരണം നടക്കുക. ബാക്കി ഏഴ് ജില്ലകളിൽ ഈ ദിവസം വൈകിട്ടായിരിക്കും റേഷൻ വിതരണം നടക്കുന്നത്.
ബുധൻ, ശനി ദിവസങ്ങളിൽ ഏഴ് തെക്കൻ ജില്ലകളിൽ വൈകിട്ടും വടക്കൻ ജില്ലകളിൽ രാവിലേയും ആണ് റേഷൻ വാങ്ങാൻ എത്തേണ്ടത്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ മസ്‌റ്ററിങ് നടക്കുന്നതിനാലാണ് പൊതുവിതരണ വകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്.
മസ്റ്ററിങ് കാരണം റേഷൻവിതരണത്തിന്റെ വേഗത കുറയുന്നുവെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ശിവരാത്രി ആയതിനാൽ വെള്ളിയാഴ്ച്ച റേഷൻ കടകൾ പ്രവർത്തിക്കില്ലെന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.