ന്യൂഡൽഹി: വെള്ളം തേടി ജനവാസകേന്ദ്രത്തിൽ എത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കിണറ്റിൽ കട്ടിലിറക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നാണ് പുലിക്കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കട്ടിലിൽ കയറിയ പുലിക്കുട്ടി പേടി കാരണം ആദ്യം വെള്ളത്തിലേക്ക് തന്നെ തിരികെ ചാടി. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും കട്ടിൽ താഴ്ത്തി കൊടുത്ത് പുലിയെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നാട്ടുകാരുടെ സംരക്ഷണവും മൃഗങ്ങളുടെ സംരക്ഷണവും തങ്ങളുടെ കടമയാണെന്നും വേനൽക്കാലമായതിൽ ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.
Baby leopard jumps onto cot people made to save him 🧡 pic.twitter.com/tIIHQ4E2I4
— The Dodo (@dodo) April 12, 2021