27.6 C
Kottayam
Thursday, June 4, 2026

കൂടല്ലൂരിൽ വീണ്ടും കടുവയെത്തി; ഫാമിലെ ഇരുമ്പുവല തകർത്ത് കോഴികളെ പിടിച്ചു,തെരച്ചില്‍ ഊര്‍ജ്ജിതം

Must read

സുൽത്താൻബത്തേരി : പൂതാടി മൂടക്കൊല്ലി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നാടാകെ തിരച്ചിൽ നടത്തുന്നതിനിടയിൽ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലെത്തിയ കടുവ ഇരുമ്പുവല തകർത്ത് കോഴികളെ പിടികൂടി.

ചങ്ങനാപ്പറമ്പിൽ ജനീഷിന്റെ കോഴിഫാമിലാണ് കടുവ ബുധനാഴ്ച പുലർച്ചെയെത്തിയത്. രണ്ട് ഷെഡ്ഡുകളിലെയും ഇരുമ്പുവലകൾ തകർത്താണ് കടുവ കോഴികളെ പിടികൂടിയത്. ഫാമിനോടുചേർന്നുള്ള മുറിയിൽ ഫാമിലെ തൊഴിലാളിയായ സുധിയുണ്ടായിരുന്നു. വലിയ ശബ്ദങ്ങളൊന്നും കേൾക്കാത്തതിനാൽ ഇയാൾ പുറത്തിറങ്ങിയില്ല.

ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്ക് തീറ്റനൽകാനെത്തിയപ്പോഴാണ് കൂട് തകർത്തനിലയിൽ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധനനടത്തിയപ്പോൾ സമീപത്തെ കാപ്പിത്തോട്ടത്തിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി. എന്നാൽ, തോട്ടത്തിലൂടെ കടുവ ഏതുഭാഗത്തേക്കാണ് പോയതെന്ന് കണ്ടുപിടിക്കാനായില്ല.

കോഴിക്ക് തീറ്റനൽകാൻ ഉപയോഗിച്ചിരുന്ന ഫൈബർപാത്രം കാപ്പിത്തോട്ടത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കടുവയുടെ പല്ലുകളോ നഖങ്ങളോ ആഴ്ന്നിറങ്ങിയ പാടുകളും രക്തക്കറയും പാത്രത്തിലുണ്ട്. അഞ്ചാംദിനവും കടുവയെ കണ്ടെത്താനാകാതെയാണ് വനംവകുപ്പ് തിരച്ചിൽ അവസാനിപ്പിച്ചത്. ബുധനാഴ്ച കടുവയെത്തിയ കോഴിഫാമിന് 50 മീറ്ററകലെ കടുവയെ പിടികൂടാനായി മറ്റൊരു കൂടുകൂടി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

- Advertisement -

കടുവയുടെ പുതിയ ദൃശ്യങ്ങളൊന്നും ക്യാമറയിൽ ലഭിക്കാത്തതിനാൽ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കയാണ്. മൂടക്കൊല്ലി, ഗാന്ധിനഗർ, കൂടല്ലൂർ ഭാഗങ്ങളിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. യുവാവിനെ കടുവ കൊന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ രോഷാകുലരാണ്. കടുവയെ പിടികൂടാതെ തിരച്ചിൽമാത്രമായി തുടർന്നാൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.

- Advertisement -

തിരച്ചിലിനായി കൂടുതൽ വനപാലകരെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ തോക്കുകളും ഷീൽഡുകളും പ്രദേശത്തെ വനംവകുപ്പിന്റെ ക്യാമ്പിലെത്തിച്ചിട്ടുണ്ട്. ഉത്തരമേഖല സി.സി.എഫ്. കെ.എസ്. ദീപയുടെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തെ തുടർന്ന് പ്രദേശത്ത് രണ്ടുദിവസമായി നിരോധനാജ്ഞ നിലനിൽക്കുകയാണ്.

പൂതാടി ഗ്രാമപ്പഞ്ചായത്തിലെ മൂടക്കൊല്ലി, ഗാന്ധിനഗർ വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. ഇതേത്തുടർന്ന് പരീക്ഷയുള്ള വിദ്യാർഥികളെ വനംവകുപ്പിന്റെ വാഹനത്തിലാണ് സ്കൂളിലേക്ക് കൊണ്ടുപോയതും കൊണ്ടുവന്നതും. തൊണ്ണൂറേക്കർ മേഖലയിൽ ചൊവ്വാഴ്ച കടുവയെ കണ്ടെത്തിയതിനെത്തുടർന്നാണ് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

അമ്പലവയൽ : ‘‘കടുവ, പുലി, കാട്ടുപോത്ത് ഏത് മൃഗത്തിന്റെ ആക്രമണത്തിലാണ് ഞങ്ങളുടെ ജീവൻ പൊലിയുകയെന്നറിയില്ല. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ധൈര്യം സംഭരിച്ച് തോട്ടത്തിലേക്കിറങ്ങും.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞങ്ങൾപെടുന്ന പാട് ആർക്കെങ്കിലും അറിയണോ’.

- Advertisement -

തൊവരമില തേയിലത്തോട്ടത്തിലെ തൊഴിലാളിയായ അജിതയുടെ വാക്കുകളിൽ ദൈന്യതയും നിസ്സഹായതയും നിറയുന്നു. പലതവണ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയ എസ്റ്റേറ്റിനുള്ളിൽ തേയിലച്ചപ്പ് നുള്ളുന്ന അജിതയുൾപ്പടെ 60 ജീവനക്കാർ ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണ് ജോലിചെയ്യുന്നത്.

തൊവരിമല എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ 38 സ്ത്രീകൾ ഉൾപ്പടെ 60 തൊഴിലാളികളാണുള്ളത്. വനംപോലെ കിടക്കുന്ന പ്രദേശത്ത് ഒറ്റയ്ക്കുംകൂട്ടമായും ജോലിചെയ്യുന്നവർ ജീവൻ കയ്യിൽപ്പിടിച്ചാണ് പണിയെടുക്കുന്നത്.

പലതവണ മൃഗങ്ങളുടെ മുന്നിലകപ്പെട്ടവർ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ രണ്ടുംകൽപ്പിച്ച് തോട്ടത്തിലേക്കിറങ്ങുകയാണ്. നൂറിലേറെ ഏക്കർവരുന്ന തൊവരിമല ഹാരിസൺ മലയാളം എസ്റ്റേറ്റിൽ രാവിലെ ഏഴുമുതൽ തൊഴിലാളികൾ പണിക്കിറങ്ങും.

രാവിലെ കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയിലാണ് തോട്ടത്തിലേക്കിറങ്ങുന്നത്. ചപ്പുനുള്ളാനും മരുന്നടിക്കാനുമെല്ലാം ഇറങ്ങുന്ന ഇവർക്ക് എപ്പോൾ എന്തുസംഭവിക്കുമെന്ന ഭീതിയുണ്ട് മനസ്സിൽ.

സ്വസ്ഥമായി ജോലിയെടുത്ത കാലംമറന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ഉപജീവനമാർഗമായ തോട്ടത്തിലെ പണി ഉപേക്ഷിക്കാനും വയ്യ, കടുവയെപേടിച്ച് പണിക്കിറങ്ങാനും വയ്യ.

രാവിലെയും വൈകീട്ടും മിക്കപ്പോഴും വെളിച്ചംകുറവുള്ള സാഹചര്യത്തിലാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്. തൊവരിമല എസ്റ്റേറ്റിന്റെ പരിസരങ്ങളിൽ താമസിക്കുന്ന 100 -ളം കുടുംബങ്ങൾ വലിയ ഭീതിയിലാണിപ്പോൾ.

മാസങ്ങളായി കടുവാപ്പേടിയിലാണ് ചുള്ളിയോട് തൊവരമില എസ്റ്റേറ്റ് പരിസരം. പലയിടത്തായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ഭീതിയിലാണ്. കടുവയും കാട്ടുപോത്തും പുലിയുമുൾപ്പടെയുള്ള തൊവരിമലയിൽ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ് ജനം.

കഴിഞ്ഞവർഷം ഒരുകടുവയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചതിന്റെ പരിസരങ്ങളിൽ വീണ്ടും കടുവയുടെസാന്നിധ്യമുണ്ട്. തൊവരിമല എസ്റ്റേറ്റിന്റെ മൂന്ന് അതിർത്തികളും വനപ്രദേശമാണ്. ഇവിടെ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങളാണ് തൊവരിമിലക്കാരുടെ ഉറക്കംകെടുത്തുന്നത്. വാകേരി മൂടക്കൊല്ലിയിൽ മനുഷ്യനെ കടുവകൊന്ന വാർത്തകേട്ടതോടെ കൂടുതൽ ഭീതിയിലാണ്. ക്യാമറ സ്ഥാപിക്കണമെന്നും കൂടുവെച്ച് കടുവയെ പിടിക്കണമെന്നും എസ്റ്റേറ്റിലെ തൊഴിലാളിയായ ആർ. ഗുണശേഖരൻ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week