24.9 C
Kottayam
Friday, June 5, 2026

മുക്കുപണ്ടം നൽകി പണം തട്ടി, ട്രാക്കിലൂടെ ഓടി; റെയിൽപ്പാലത്തിൽനിന്ന് പുഴയിൽ ചാടി,ക്ലൈമാക്‌സ് ഇങ്ങനെ

Must read

ചാലക്കുടി: ചാലക്കുടി റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ച്ചാടിയ മൂന്നുപേരും അറസ്റ്റിലായി. ഒരാള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പോലീസ് കാവലിലാണ്. നിധിയുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അതിഥി തൊഴിലാളികളായ പ്രതികളെ അറസ്റ്റ് ചെയ്തത്.

അസം സ്വദേശികളായ മുഹമ്മദ് സിറാജുല്‍ ഇസ്ലാം(26), ഗുല്‍ജാര്‍ ഹുസൈന്‍ (27), മുഹമ്മദ് മുസമില്‍ ഹഖ് (24) എന്നിവരെയാണ് പ്രത്യേക പോലീസ്സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയും അറസ്റ്റിലായവരുടെ സുഹൃത്തുമായ അബ്ദുള്‍കലാം (26)ആണ് പോലീസ് കാവലില്‍ ചികിത്സയിലുള്ളത്. തീവണ്ടി വരുന്നതുകണ്ട് നാലുപേര്‍ പുഴയില്‍ ചാടിയെന്നും അതിലൊരാളെ തീവണ്ടി തട്ടിയിട്ടുണ്ടെന്നും ലോക്കോ പൈലറ്റാണ് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുഴയില്‍ വീണവര്‍ക്കായി സ്‌കൂബാസംഘം തിരച്ചില്‍ നടത്തിയെങ്കിലും പാലത്തില്‍ നിന്നു ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ക്കയറി പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

അബ്ദുള്‍കലാം തീവണ്ടിതട്ടി വീണപ്പോള്‍ മറ്റു മൂന്നുപേരും പുഴയിലേക്ക് ചാടുകയായിരുന്നു. പരിക്കുപറ്റി ട്രാക്കിനരികില്‍ക്കിടന്ന അബ്ദുള്‍കലാമിനെ മൂന്നുപേരും ചേര്‍ന്ന് തോളിലേറ്റി മുരിങ്ങൂരിലെത്തിച്ചു. അവിടനിന്ന് ആദ്യം കൊരട്ടിയിലേക്കും തുടര്‍ന്ന് പെരുമ്പാവൂരിലേക്കും എത്തുകയായിരുന്നു. അവിടെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ എത്തിച്ചു.

നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണ് തട്ടിപ്പിനിരകളായത്. നാദാപുരത്ത് ഇവരുടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന ഒന്നാംപ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാം പരിചയക്കാരായ നാദാപുരം സ്വദേശികളോട് തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചതായും തൃശ്ശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിന് സ്വര്‍ണം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

- Advertisement -

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശ്ശൂരൂലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി. മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവെച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി.

- Advertisement -

പ്ലാറ്റ്ഫോം അവസാനിക്കുന്നതുവരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് രാജേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week