CrimeKeralaNews

കതക് കുത്തിത്തുറക്കനൊന്നും മിനക്കെട്ടില്ല!പുതിയ രീതിയിൽ മോഷണം നടത്തി കള്ളൻ; വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: വീടിന്റെ കതക് കുത്തി തുറക്കാതെ പുതിയ രീതിയിൽ മോഷണം നടത്തി കള്ളൻ. വീടിന്റെ കതകിന് തീയിട്ട് ശേഷമാണ് കള്ളൻ കവർച്ച നടത്തിയത്. അഞ്ച് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയതായാണ് റിപ്പോർട്ട്. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്.

പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രയ്ക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ കത്തിച്ച് പൊളിച്ചശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. പാങ്ങോട് പൊലീസിൽ പരാതി നൽകി. സി.ഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മോഷണശേഷം കള്ളന് മാനസാന്തരം. മോഷണമുതല്‍ വിറ്റ പണവും മാപ്പപേക്ഷയും മോഷ്ടാവ് ഉടമയുടെ വീട്ടില്‍ എത്തിച്ചുനല്‍കി. മൂന്ന് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയിരുന്നു. കുമരനെല്ലൂരിലെ എജെബി സ്‌കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ പേരമകള്‍ മൂന്നു വയസുകാരിയായ ഹവ്വയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 19 നാണ് നഷ്ടപ്പെട്ടത്.

രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തില്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പിന്നീടാണ് മാല കാണാതായത്. റോഡരികിലാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടത് അറിഞ്ഞ് വീട്ടുകാര്‍ തെരച്ചില്‍ നടത്തുകയും ആളുകളോട് അന്വേഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് രണ്ട് ദിവസത്തിന് ശേഷം മോഷ്ടാവ് ക്ഷമാപണക്കുറിപ്പ് വീട്ടില്‍ എത്തിച്ചത്. മാപ്പപേക്ഷയോടൊപ്പം 52,500 രൂപ വീടിന് പിറകിലെ വര്‍ക്ക് ഏരിയയില്‍ വെച്ച് സ്ഥലം വിടുകയായിരുന്നു. ‘എന്നോട് ക്ഷമിക്കണം. അറിയാതെ എടുത്ത് പോയതാണ്. വില്‍ക്കുകയും ചെയ്തു. അതിനുശേഷം ഒരു മനസമാധാവുമില്ല. നിങ്ങള്‍ തെരയുന്നത് കണ്ടിരുന്നു.

വിറ്റ പൈസ മുഴുവന്‍ ഇതില്‍ ഉണ്ട്. എന്നോട് മനസറിഞ്ഞ് ക്ഷമിക്കണം’, മോഷ്ടാവ് ക്ഷമാപണ കത്തില്‍ കുറിച്ചു. മാല കിട്ടിയില്ലെങ്കിലും തുക കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം മുഴുവന്‍. അതേസമയം മോഷ്ടാവിന്‍റെ പ്രവൃത്തിയിലുള്ള അത്ഭുതത്തിലാണ് നാട്ടുകാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button