CrimeKeralaNews

എസ്ഐയെ ആക്രമിച്ചു, മദ്യ ലഹരിയില്‍ നാട്ടുകാർക്കു നേരെയും പരാക്രമം; തലശേരിയിൽ യുവതി അറസ്റ്റിൽ

കണ്ണൂര്‍∙ തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന. രാത്രി റോഡില്‍ നാട്ടുകാര്‍ക്കു നേരേയും റസീനയുടെ പരാക്രമമുണ്ടായി. 

മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയത്.

തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേയാണ് എസ്ഐയെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുന്‍പും ഇവര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button