അടൂർ: വിനോദസഞ്ചാരകേന്ദ്രമായ ഓയൂർ മുട്ടറ മരുതി മലയുടെ മുകളിൽനിന്ന് താഴേക്കുവീണ് മരിച്ച വിദ്യാർഥിനി, അടൂർ കടമ്പനാട് മേപ്പറത്ത് ഇടപ്പുര വിനു-ദീപ ദമ്പതിമാരുടെ മകൾ മീനു (13) വിന്റെ മൃതദേഹ പരിശോധന നടന്നു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഒപ്പമുണ്ടായിരുന്ന, മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ ശിവർണ(14) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. കാണാതായ മീനു, ശിവർണ്ണ എന്നീ കുട്ടികളുടെ സ്കൂൾബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തുള്ള കടയിൽനിന്നും വെള്ളിയാഴ്ച ലഭിച്ചിരുന്നു.
സ്കൂൾ ബാഗിലുണ്ടായിരുന്ന ബുക്കിൽ കുട്ടികൾ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ ഉണ്ടായിരുന്നു. ഞങ്ങൾ നാലുപേർ പോകുന്നു എന്നാണ് കത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ രണ്ടുപേർ മാത്രമേ പോയുള്ളൂ. മറ്റ് രണ്ട് പേർ ആരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


