തിരുവനന്തപുരം: എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) ഞായറാഴ്ച കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത.
ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. അവിടെനിന്ന് മുന്നേറാൻ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടില്ല.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാലവർഷത്തിന്റെ വരവ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപുമുതൽ കേരളതീരംവരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. കേരളത്തിലെ 14 മഴനിരീക്ഷണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലും രണ്ടുദിവസം തുടർച്ചയായി രണ്ടരമില്ലിമീറ്ററോ അതിലധികമോ മഴ പെയ്യണം. ഇതൊന്നും ഉണ്ടായിട്ടില്ല.
തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടുദിവസത്തിനകം അത് ന്യൂനമർദമാകാനും സാധ്യതയുണ്ട്. രണ്ടുദിവസംകൂടി നിരീക്ഷിച്ചശേഷമേ കാലവർഷത്തിന്റെ വ