EntertainmentKeralaNews

നടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചു,ഉപ്പും മുളകിലെ ഭവാനിയമ്മയ്ക്ക് സംഭവിച്ചത്‌

കൊച്ചി:ഉപ്പും മുളകും ടെലിവിഷൻ പരമ്പര എന്ന പ്രയോഗത്തെക്കാളും യോജിക്കുക ഉപ്പും മുളകും കുടുംബം എന്ന് തന്നെയാകും. അത്രത്തോളം ആഴത്തിലാണ് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വീകരണ മുറിയിൽ നിറയുന്നത്. 2015 ഡിസംബർ 14 – നാണ് ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിലിലൂടെ നമ്മളുടെ സ്വീകരണ മുറിയിലേക്ക് ഉപ്പും മുളകും പരമ്പര എത്തിയത്. ഇടക്ക് ചില കഥാപാത്രങ്ങൾ കൊഴിഞ്ഞു പോയെങ്കിലും, അവർ ഇല്ലെങ്കിലും അതി ഗംഭീരമായി തന്നെയാണ് ബാലുവും നീലുവും പിള്ളേരും ചേർന്ന് ഉപ്പും മുളകും വമ്പൻ ഹിറ്റാക്കി മാറ്റുന്നത്.

 ഇടക്ക് വച്ച് ജൂഹിയുടെ പിന്മാറ്റം


പരമ്പരയിൽ വിവാഹ എപ്പിസോഡ് ചിത്രീകരിച്ചപ്പോൾ മുതലാണ് ജൂഹി പിന്നീട് പരമ്പരയിൽ എത്താതെ ആയത്. എന്നാൽ അടുത്തിടെ പരമ്പര വീണ്ടും തുടങ്ങിയപ്പോൾ ജൂഹി മടങ്ങി വരികയും ചെയ്തു. ആരാധകരുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് നടി മടങ്ങി എത്തിയത് എന്ന് പറയുന്നതിൽ വലിയ തെറ്റില്ല. കാരണം മിനി സ്‌ക്രീൻ പ്രേക്ഷകർ അത്രത്തോളം ആഗ്രഹിച്ചിരുന്നു ജൂഹിയുടെ മടങ്ങുവരവ്. മറ്റു ചില താരങ്ങൾ അതിഥി താരങ്ങളായി വന്നു പോകുമ്പോളും മറ്റൊരു മുഖവും പ്രേക്ഷകർ പ്രതീക്ഷിച്ചു കെപിഎസി ശാന്തയുടെ മുഖം.

ഉപ്പുമുളകിലെ ഭവാനിയമ്മ

ഭവാനിയമ്മയ്ക്കും ഫാൻസ്‌ ഏറെ ആയിരുന്നു. ഇടക്ക് വച്ച് ചില വിവാദങ്ങളിൽ നിറഞ്ഞു നിന്ന നടി കെപിഎസി ശാന്ത പിന്നീട് അഭിനയ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. കെപി എസി നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടി കൂടി ആണ് ശാന്ത. 2015 ൽ ഉപ്പും മുളകും തുടങ്ങുമ്പോൾ ശാന്തയുടെ തിരിച്ചുവരവിന് കൂടി വേദി ഒരുങ്ങുകയായിരുന്നു. കൃത്രിമത്വം ഇല്ലാത്ത അഭിനയം ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ശാന്തയിലൂടെ ഭവാനി അമ്മയെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം.

ഇപ്പോൾ വീണ്ടും ചർച്ച

അടുത്തിടെയാണ് കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവി പരമ്പരയിലേക്ക് എത്തുന്നത്. കലയെ പ്രേക്ഷകർക്ക് സുപരിചതമാണ്. കാർത്തിക് ശങ്കറിന്റെ അമ്മയാണ് കലാദേവി. മകനൊപ്പം അഭിനയിച്ചു മലയാളി ഹൃദയങ്ങളിൽ അന്ന് തന്നെ സ്ഥാനം കല നേടിയെടുത്തിരുന്നു. മകനൊപ്പമുള്ള സ്‌ക്രീനുകളിൽ തിളങ്ങി നിന്നിരുന്ന കലയുടെ ആദ്യ മിനി സ്‌ക്രീൻ ചുവട് വയ്പ്പുകൂടിയാണ് ഉപ്പും മുളകും. ആ സമയത്താണ് ശാന്തയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചത്.

വീണ്ടും വരുമോ

വിവാദങ്ങളിൽ പെട്ട് മാറി നിൽക്കുന്ന ശാന്ത വീണ്ടും വരുമോ എന്ന് ആയിരുന്നു ആരാധകർ ഉറ്റു നോക്കിയത്. എന്നാൽ അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുകൊണ്ട് ഭർത്താവിനും മകനും ഒപ്പം സന്തോഷ്‌ടകരമായ ജീവിതം കായംകുളത്തു നടി നടത്തുകയാണ്. അവരെ വെറുതെ വിട്ടേക്ക് എന്ന് തുടങ്ങി നിറയെ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ഉപ്പും മുളകും പരമ്പരയുടെ സമയത്ത് തുരീയം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. എറണാകുളം സ്വദേശിയായ യുവാവുമായി നടിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നടി കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

ഒരിടവേളയ്ക്കു ശേഷം ഉപ്പും മുളകും വീണ്ടു തുടങ്ങിയപ്പോഴും കെപിഎസി ശാന്ത പരിപാടിയുടെ ഭാഗമാകാതെ മാറി നിന്നു. അതിനെ തുടർന്ന് സോഷ്യൽ മീഡിയ കെപിഎസി ശാന്തയ്ക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിലാണ്. അഭിനയവും കലയും എല്ലാം ഉപേക്ഷിച്ച്‌ കായംകുളത്ത് തന്റെ ഭര്‍ത്താവിനും മകനും ഒപ്പം ജീവിക്കുകയാണ് താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button