24.3 C
Kottayam
Saturday, June 6, 2026

‘രഞ്ജിത്തിനെ ഇതിഹാസവല്‍ക്കരിച്ച മന്ത്രിയാണ് ഈ അവസ്ഥയ്ക്ക് കാരണം’; വിമര്‍ശനവുമായി വിനയന്‍

Must read

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും എതിരെ സംവിധായകന്‍ വിനയന്‍. സാംസ്‌കാരിക മന്ത്രി സംരക്ഷിക്കുന്നത് കൊണ്ടാണ് രഞ്ജിത്ത് കയറൂരി വിട്ടത് പോലെ സംസാരിക്കുന്നത് എന്ന് വിനയന്‍ കുറ്റപ്പെടുത്തി. രഞ്ജിത്ത് സ്വന്തം മാനസികനില ഒന്ന് പരിശോധിക്കണം എന്നും വിനയന്‍ ആവശ്യപ്പെട്ടു. അല്ലാതെ ഇങ്ങനെയുള്ള വര്‍ത്തമാനമൊക്കെ പറയാന്‍ പറ്റുമോ എന്നും വിനയന്‍ ചോദിച്ചു.

അരവിന്ദനേയും അടൂര്‍ ഗോപാലകൃഷ്ണനേയും ഷാജി എന്‍ കരുണിനേയും പോലെ നൂറ് ദിവസം ഓടാത്ത സിനിമകള്‍ എടുക്കുന്നവര്‍ ഇത്തരത്തില്‍ പരിഹസിക്കപ്പെടേണ്ടവരാണോ എന്നും അദ്ദേഹം ചോദിച്ചു. ഡോ. ബിജു ആളുകയറാത്ത സിനിമയുടെ സംവിധായകനാണെന്ന് പറയുന്ന മന്ത്രിയോടാണ് ഇക്കാര്യം ചോദിക്കാനുള്ളത് എന്നും വിനയന്‍ പറഞ്ഞു. രഞ്ജിത്തിനോട് ചോദിച്ചാല്‍ അദ്ദേഹം മറുപടി പറയില്ല എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കിഷ്ടപ്പെടാത്ത വിദ്വേഷമുള്ള വ്യക്തികളെയെല്ലാം അധിക്ഷേപിക്കാനാണോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കസേര രഞ്ജിത് ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് വ്യക്തമായ തെളിവുകളോടെ പരാതി കൊടുത്തപ്പോള്‍ രഞ്ജിത്ത് അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

രഞ്ജിത്തിനെ ഇതിഹാസവല്‍ക്കരിച്ച മന്ത്രിയാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദിയെന്നും വിനയന്‍ കുറ്റപ്പെടുത്തി. അതിനിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുകയാണ് എന്നാണ് വിവരം. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചലച്ചിത്രമേള വേദിയില്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു.

- Advertisement -

ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സംവിധായകന്‍ മനോജ് കാന, സി പി ഐ. പ്രതിനിധി എന്‍ അരുണ്‍, മമ്മി സെഞ്ച്വറി മുഹമ്മദ് കുഞ്ഞ്, പ്രകാശ് ശ്രീധര്‍ എന്നിവരാണ് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അതിനിടെ രഞ്ജിത്തിനോട് നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ സജി ചെറിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

- Advertisement -

സംവിധായകന്‍ ഡോ. ബിജുവിനെയും നടന്‍ ഭീമന്‍ രഘുവിനെയും ഒരു അഭിമുഖത്തിനിടെ രഞ്ജിത്ത് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത് എന്നാണ് വിവരം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി എത്തുമോയെന്ന് സജി ചെറിയാന് പോലും ധാരണയുണ്ടായിരുന്നില്ലെന്നും താന്‍ ഇടപെട്ടാണ് മുഖ്യമന്ത്രിയെ വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week