26.2 C
Kottayam
Friday, June 5, 2026

കാർ സ്റ്റണ്ടിന് കാരണം വഴക്ക്,ലഹരിയിൽ യുവതിയുടെയും യുവാവിന്റെയും പരാക്രമം;കോട്ടയത്ത് നടന്നത്‌

Must read

കോട്ടയം: ചിങ്ങവനത്ത് അശ്രദ്ധമായി വാഹനമോടിച്ച് ഭീതി പരത്തി യുവാവും യുവതിയും പൊലീസിനെ ഏറെ നേരെ വട്ടംചുറ്റിച്ചു. ഇരുവരും അക്രമാസക്തരാകുകയും കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. യുവതി നാട്ടുകാർക്കും പൊലീസിനുമെതിരെ വാക്കുതർക്കമുണ്ടായി.

യുവാവിനെ ഏറെ നേരത്തെ മൽപിടുത്തത്തിനൊടുവിലാണ് കാറിൽ നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ അമിതവേ​ഗതയിൽ കാറോടിച്ച് ഏറെ നേരം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഇവർ അപകടങ്ങളിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ചിങ്ങവനത്ത് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ ദമ്പതികൾ യാത്ര ചെയ്ത കാർ സഞ്ചരിച്ചത്. ഇതിനിടെ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.

പൊലീസ് എത്തി ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് കാർ തടഞ്ഞത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പരിശോധനയിൽ അഞ്ച് ​ഗ്രാം കഞ്ചാവ് കാറിൽ നിന്ന് കണ്ടെടുത്തു.  മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ അഞ്ച് കിലോമീറ്ററോളം ദൂരം സിനിമാ സ്റ്റൈലിൽ ദമ്പതികൾ അപകടകരമായ രീതിയിൽ കാറോടിക്കുകയായിരുന്നു. കാർ നിർത്താൻ ആളുകൾ അലറി വിളിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.

- Advertisement -

പൊലീസിനും നാട്ടുകാർക്കും നേരെ ഇവർ ആക്രോശിക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തു. ബലംപ്രയോഗിച്ചാണ് പൊലീസ് ഇരുവരെയും വാഹനത്തിൽനിന്ന് ഇറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

യുവതി പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.  സ്വർണാഭരണങ്ങളും കാറിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. വാഹനത്തിനുള്ളിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതേ തുടർന്നാണ്  അരുൺ അലക്ഷ്യമായി വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. എം.സി റോഡിൽ ഒരു മണിക്കൂറോളമാണ് ​ഗതാ​ഗതം തടസ്സപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week