25.5 C
Kottayam
Friday, June 5, 2026

‘സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി’മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ!ഫോട്ടോ വൈറൽ

Must read

കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വ്യക്തിജീവിത്തതിലെ കാര്യങ്ങളാണ് സദാചാരക്കാരെ പ്രകോപിപ്പിക്കാറുള്ളത്. കമന്റിൽ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് ഇക്കൂട്ടർ നടത്താറുള്ളത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയൊരു ചിത്രം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കമന്റ് ബോക്സ് ഓഫ് ചെയ്താണ് ചിത്രം. മയോനി എന്ന പ്രിയ നായർ ആണ് ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടത്.

‘ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, സ്നേഹം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച വ്യക്തി’, മയോനി പോസ്റ്റിൽ കുറിച്ചു. അതേസമയം പോസ്റ്റിന് താഴെ കമന്റിടാൻ ഇല്ലാത്തതിനാൽ പലരും ഗോപി സുന്ദറിന്റെ മറ്റ് ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. പുതിയ ആളെ കിട്ടി അല്ലേ എന്ന തരത്തിലാണ് അധിക്ഷേപങ്ങൾ. ഇതിനോടൊന്നും പക്ഷേ ഗോപി സുന്ദർ പ്രതികരിച്ചിട്ടില്ല.

ഗായിക അമൃത സുരേഷുമായുള്ള പ്രണയം ഗോപി സുന്ദർ അവസാനിപ്പിച്ചെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ ചർച്ചയായത്. പല അവസരങ്ങളിലും പ്രിയയെ ടാഗ് ചെയ്തും ഒരുമിച്ചുള്ളതുമായ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഗോപിയുടെ പുതിയ പ്രണയം എന്ന തരത്തിലായിരുന്നു ചിലരുടെ കമന്റുകൾ. എന്നാൽ ഇത്തരത്തിലുള്ള ഒരു കമന്റുകളോടും ഗോപി സുന്ദറോ പ്രിയയോ പ്രതികരിച്ചിട്ടില്ല.

അതേസമയം ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞോ എന്നും ഗോപി സുന്ദർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമൃത സുരേഷും ഇതിനോട് പ്രതികരിച്ചിട്ടില്ല. 2022ലായിരുന്നു​ ഗോപി സുന്ദറും​​ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു അമൃതയുമായുള്ള ജീവിതത്തിലേക്ക് ഗോപി സുന്ദർ കടന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരം പങ്കുവെച്ചത്.

- Advertisement -

ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ സജീവമായത്.അമൃതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ അതിര് വിട്ടപ്പോള്‍ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തന്നെ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് ഒരിക്കൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കിടുകയോ പൊതുപരിപാടികളിൽ ഒരുമിച്ച് എത്തുകയോ ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week