നവജാത ശിശുക്കളുടെ ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷ്ടിച്ചു; ഓക്‌സിജന്‍ നിലച്ചതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞുങ്ങള്‍ കരഞ്ഞു: വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷണം പോയതിനെ തുടര്‍ന്ന് ഓക്സിജന്‍ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് എന്‍ഐസിയുവിലുണ്ടായിരുന്ന 12 നവജാത ശിശുക്കള്‍ക്ക് ശ്വാസതടസ്സം നേരിട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് ദാരുണ സംങവം.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. ഓക്‌സിജന്‍ വിതരണ പൈപ്പിന്റെ പ്രധാന ഭാ?ഗമായ 10 മുതല്‍ 15 അടി വരെ നീളമുള്ള ചെമ്പ് ഭാഗമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. ഓക്‌സിജന്‍ നിലച്ചതോടെ നവജാതശിശുക്കള്‍ കരയാന്‍ തുടങ്ങി. ഇതോടെയാണ് പൈപ്പ് മോഷണം പോയതായി വ്യക്തമാകുന്നത്.

എന്‍ഐസിയുവിന്റെ ഇന്‍ബില്‍റ്റ് അലാറം സംവിധാനം പ്രവര്‍ത്തിച്ചതോടെ ഉടന്‍ തന്നെ ജംബോ ഓക്‌സിജന്‍ സിലിണ്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ച് ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിച്ച് ഒരു ദുരന്തം ഒഴിവാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഓക്‌സിജന്‍ വിതരണം വേഗത്തില്‍ പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ കിരണ്‍ വാഡിയ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ട്. ബാക്കപ്പ് സംവിധാനമുണ്ടായതിനാല്‍ ദുരന്തമൊഴിവായി. കൃത്യമായി ഇടപെട്ട ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News