തോട്ടട: കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തിനൊപ്പം എത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. വധൂവരൻമാർ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്.
തല ചിതറിത്തെറിച്ചത് വധൂവരൻമാർ അടക്കമുള്ള ആൾക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിൽ കാണാം. തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയിൽ ചിലർ പറയുന്നുണ്ട്.
ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടർന്ന് ഇവർ ബോംബെറിഞ്ഞപ്പോൾ ഇതേസംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.