24.3 C
Kottayam
Saturday, June 6, 2026

അയൽക്കാരനുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞുകൊന്നു; മൂന്നുപേർ അറസ്റ്റിൽ

Must read

പൊള്ളാച്ചി: മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹബന്ധം വേര്‍പ്പെടുത്തി രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയല്‍ക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണു മൂന്നുദിവസം മുമ്പ് വീടിനുസമീപത്തെ വെള്ളമില്ലാത്ത കിണറ്റിലെറിഞ്ഞതെന്നും രക്ഷിതാക്കളുടെ കൂടി സമ്മതത്തോടെയാണു കൃത്യം ചെയ്തതെന്നും നെഗമം പോലീസ് പറഞ്ഞു.

രാത്രിയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി, സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണു കിണറ്റിലെറിഞ്ഞത്. കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ സഞ്ചി കണ്ടത്.

ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സഞ്ചി പുറത്തെടുത്തപ്പോഴാണ് അഴുകിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൂവരെയും പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week