28.6 C
Kottayam
Monday, June 15, 2026

ഏറ്റവും പേരുകേട്ട ബ്രാൻഡ് ആട്ടയാണോ നിങ്ങളുടെ അടുക്കളയിൽ; മുൻ ഐഎഎസുകാരന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

Must read

കൊച്ചി:നമ്മുടെ വിപണിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവ് സാന്നിദ്ധ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി അലി അസ്ഗർ പാഷ. നമ്മുടെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ആട്ടപ്പൊടിയിൽ സോഡിയം ബെൻസോയേറ്റ് ഇട്ട് നിറച്ചിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ആറ് മാസത്തോളം കേടുകൂടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സിവിൽ സപ്ലൈസിന്റെ ശബരി ആട്ട പുറത്തിറക്കുമ്പോൾ പ്രിസർവേറ്റീവ് ചേർക്കാൻ താൻ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറയുന്നത്.

അലി അസ്ഗർ പാഷയുടെ വാക്കുകളിലേക്ക്..


‘സിവിൽ സപ്ലൈ വകുപ്പ് ആട്ട പുറത്തിറക്കി. അന്ന് കൂടയുള്ളവർ പറഞ്ഞത് പ്രിസർവേറ്റീവ് ചേർക്കണം എന്നായിരുന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞു. കാരണം, സോഡിയം ബെൻസോയേറ്റാണ് ഇടുന്നത്. അത് ഇടേണ്ടെന്നും ആട്ടയുടെ ലൈഫ് കുറഞ്ഞാലും സാരമില്ലെന്ന് പറഞ്ഞു. ശബരി ആട്ടയ്ക്ക് രണ്ട് മാസത്തേ ലൈഫേ ഉണ്ടാകുകയുള്ളൂ. അത് ഞാൻ നടപ്പിലാക്കി.

- Advertisement -

നമ്മുടെ വിപണിയിൽ നിന്ന് വാങ്ങുന്ന ആട്ട അധികവും സോഡിയം ബെൻസോയേറ്റിട്ട് നിറച്ചിരിക്കുകയാണ്. ആറ് മാസത്തേക്ക് അത് കേടുവരില്ല. ഏറ്റവും പോപ്പുലറായ ബ്രാൻഡിൽ ഏറ്റവും കൂടുതൽ സോഡിയം ബെൻസോയേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെയാണ് വെളിച്ചെണ്ണ, ഏറ്റവും കൂടുതൽ അഡൾട്ടറേഷനുള്ള സാധനമാണ്. അതിൽ സൾഫറിന്റെ കണ്ടന്റ് ഭയങ്കരമായിട്ട് ഇടും. കൊപ്രയുടെ ലൈഫ് കൂട്ടാൻ വേണ്ടിയാണിത്. അങ്ങനെ ചെയ്യുമ്പോൾ കഴിക്കുന്ന ആളിന്റെ ലൈഫ് കുറയുകയാണ് ചെയ്യുന്നത്’- അസ്ഗർ പാഷ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week