28.2 C
Kottayam
Friday, June 5, 2026

‘ഏറ്റവും ബുദ്ധിമുട്ടേറിയ വർഷം’തുറന്നുപറഞ്ഞ് സാമന്ത

Must read

ഹൈദരാബാദ്‌:തെന്നിന്ത്യയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. അപ്രതീക്ഷിതമായ ഇവരുടെ വിവാഹ മോചനം ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. യെ മായ ചെസവ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. സൗഹൃദം വളർന്ന് പ്രണയമായി പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു സാമന്തയുടെ കരിയറിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത്.

എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്തകളാണ് സിനിമ ലോകം കേട്ടത്. നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ എന്താണ് വ്യക്തമായ കാരണമെന്ന് ഇതുവരെ ആരാധകർക്ക് പോലും അറിയില്ല. വിവാഹ മോചനത്തിന് ശേഷവും സാമന്തയെ കുറിച്ച് പുറത്തുവന്ന ഗോസിപ്പുകൾക്ക് ഒരു കുറവുമില്ല.

ഇപ്പോഴിതാ അടുത്തിടെ തനിക്ക് ബാധിച്ച മയോസൈറ്റിസ് രോഗത്തെ കുറിച്ചും തുറന്നുപറയുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലിൽ ഹെൽത്ത് പോഡ്കാസ്റ്റ് എന്ന പേരിൽ ആരംഭിച്ച സീരീസിലാണ് താരം ഇതേ കുറിച്ചൊക്കെ തുറന്നുപറയുന്നത്.

‘എന്നെ ഈ രോഗം ബാധിക്കുന്നതിന് മുമ്പുള്ള വർഷം ഞാൻ പ്രത്യേകമായി ഓർക്കുന്നു. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. ഞാനും എന്റെ സുഹൃത്തും മാനേജരുമായ ഹിമാങ്കും മുംബയിൽ നിന്ന് മടങ്ങുകയായിരുന്നു. ആ ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു. ഇത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു, ഒടുവിൽ എനിക്ക് ശാന്തത തോന്നുന്നു എന്ന് ഞാൻ അവനോട് പറഞ്ഞത് ഓർക്കുന്നു’.

- Advertisement -

‘വളരെക്കാലമായി എനിക്ക് വിശ്രമവും ശാന്തതയും തോന്നിയിട്ടില്ല. ഒടുവിൽ എനിക്ക് ശ്വസിക്കാനും ഉറങ്ങാനും കഴിയുന്നു. എനിക്ക് ഇപ്പോൾ ഉണർന്ന് എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും നന്നായി ചെയ്യാനും കഴിയുന്നു. ആ അവസ്ഥയിൽ നിന്നും ഉണർന്നു. ഈ പോഡ്കാസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചതിന്റെ കാരണം, ആ രോഗത്തിന് പിന്നാലെ ഞാൻ അനുഭവിച്ച വേദനാജനകമായ അനുഭവം തുറന്നുപറയുന്നതിന് വേണ്ടിയാണ്’- സാമന്ത പറഞ്ഞു.

- Advertisement -

2023 ൽ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്ത നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞവർഷം പ്രൈം വീഡിയോ സീരിസായ സിറ്റഡേൽ ചിത്രീകരണം പൂർത്തിയായ ശേഷം പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധയെ തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു സാമന്ത. സാമിന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ. അതേസമയം സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week