29.4 C
Kottayam
Saturday, June 6, 2026

വിമാന ടിക്കറ്റ് നിരക്ക് വർധന തടയാൻ കേന്ദ്രം, നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി

Must read

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കിലെ മാറ്റം 24 മണിക്കൂറിനകം ഡിജിസിഎയെ(Directorate General of Civil Aviation) അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു. നിരക്കിലെ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതിനും വേണ്ടിയാണിത്. വ്യാഴാഴ്ച രാജ്യസഭയില്‍ പുതിയ വ്യോമയാന ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

2023-നെ അപേക്ഷിച്ച് 2024-ല്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണില്‍ വിവിധ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. വിമാനനിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴില്‍ വരുന്നില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തന ചിലവുകള്‍ അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നിരക്കുകള്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോല്‍ പറഞ്ഞു.

വിപണിയിലെ മത്സരം നിലനിര്‍ത്താന്‍ വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പൊതുവില്‍ വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാറുണ്ടെന്നും നവംബര്‍ 25 ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മോഹോല്‍ പറയുന്നു.

- Advertisement -

90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ആക്ടിന് പകരമായുള്ള പുതിയ ഭാരതീയ വായുയാന്‍ വിധേയക് 2024 ബില്ല് വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്. വ്യോമയാന രംഗത്തെ വ്യവസായം കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശബ്ദവോട്ടോടെയാണ് രാജ്യസഭയില്‍ ബില്ല് പുതിയ പാസാക്കിയത്. ഓഗസ്റ്റ് ഒമ്പതിന് ലോക്‌സഭയും ബില്‍ ബാസാക്കിയിരുന്നു.

- Advertisement -

നിയമത്തിന്റെ പേര് ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയാക്കി മാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും കാണിക്കാന്‍ വേണ്ടിയാണെന്നാണ് മന്ത്രി കെ രാംമോഹന്‍ നായിഡുവിന്റെ വിശദീകരണം. ബില്ലിന്റെ പേര് പറയാന്‍ തുടക്കത്തില്‍ പ്രയാസമായിരിക്കുമെങ്കിലും അത് ശീലമായിക്കൊള്ളുമെന്നാണ് മന്ത്രി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week