24.7 C
Kottayam
Monday, May 20, 2024

നവംബര്‍ 19ന് കാണാം ആ അപൂര്‍വ്വ പ്രതിഭാസം; 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം

Must read

കൊൽക്കത്ത: 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19ന് ദൃശ്യമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലേയും അസമിലേയും ചില മേഖലകളിൽ ഈ അപൂർവ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിർള പ്ലാനിറ്റോറിയം റിസർച്ച് ആൻഡ് അക്കാദമിക് ഡയറക്ടർ ദേബിപ്രൊസാദ് ദുരൈ പറഞ്ഞു.

നവംബർ 19ന് ഉച്ചയ്ക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകീട്ട് 4.17ന് അവസാനിക്കും. മൂന്ന് മണിക്കൂർ 28 മിനിറ്റ് 24 സെക്കൻഡ് നീളുന്ന ഈ അപൂർവ്വ പ്രതിഭാസം കഴിഞ്ഞ 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണെന്നും ദേബിപ്രൊസാദ് ദുരൈ വ്യക്തമാക്കി.ഭാഗിക ചന്ദ്രഗ്രഹണ വേളയിൽ രക്തത്തിന്റെ നിറത്തിലാണ് ചന്ദ്രൻ കാണപ്പെടുക. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം ഭൂമിയിൽ നിന്ന് കാണാനാവുക. ഈ സമയം ഭൂമിയുടെ നിഴൽ 97 ശതമാനവും ചന്ദ്രനെ മറയ്ക്കും.

ഇത്രയും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഏറ്റവും ഒടുവിൽ നടന്നത് 1440 ഫെബ്രുവരി 18നാണ്. നവംബർ 19ന് ശേഷം ഇനി ഈ അപൂർവ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്നും ദുരൈ പറഞ്ഞു.ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമേ നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കൻ ഏഷ്യൻ, ഓസ്ട്രേലിയ, പസഫിക് മേഖലകളിൽ ഭാഗിക ചന്ദ്രഗ്രഹണം നന്നായി കാണാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week