ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി ഒരു മാസം നീട്ടി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ എന്നിവ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. ഈ കാലയളവിനുള്ളിൽത്തന്നെ വാഹന ഉടമകൾ രേഖകൾ പുതുക്കണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബർ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാൽ വാഹനങ്ങൾക്ക് നിരത്തിലിറക്കാൻ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News