തിരുവനന്തപുരം: താത്കാലിക പദവികളിലേക്ക് നിയമനം പേര് ആവശ്യപ്പെട്ടുള്ള കത്ത് വ്യാജമെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തദ്ദേശസ്വയംഭരണ ഓംബുഡ്മാന നൽകിയ മൊഴിയിലാണ് മേയർ ആര്യ ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡ് ദുരുപയോഗം ചെയ്തിട്ടില്ല. വ്യാജകത്തുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.
കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ചിനും മേയര്‍ ആര്യ രാജേന്ദ്രന്‍ മൊഴി നൽകിയിരുന്നു. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.