24.2 C
Kottayam
Saturday, June 6, 2026

കത്ത് വിവാദം; തിരുവനന്തപുരം ന​ഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോ​ഗം, മേയർ മാറി നിൽക്കില്ല

Must read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ പ്രത്യേക കൗൺസിൽ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു. 

പ്രത്യേക കൗൺസിൽ യോഗത്തിൽ നിന്ന് മേയറെ മാറ്റി നിർത്തണമെന്ന പുതിയ ആവശ്യം കൂടി ബിജെപി ഉയർത്തിയിട്ടുണ്ട്. സത്യപ്രതി‍ജ്ഞാലംഘനം നടത്തിയ മേയർ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് ആവശ്യം. എന്നാൽ ഇതിന് വഴങ്ങേണ്ടെന്നാണ് എൽഡിഎഫ് തീരുമാനം.  ഈ സാഹചര്യത്തിൽ വൈകീട്ട് നാല് മണിക്ക് ചേരുന്ന പ്രത്യേക കൗൺസിൽ കലുഷിതമാകാൻ സാധ്യതയുണ്ട്.

 കൗൺസിൽ യോഗത്തിന് മുമ്പ്  രാവിലെ എൽഡിഎഫ് യോഗം ചേർന്ന് മറുതന്ത്രങ്ങൾ ആസൂത്രണം ചെയ്യും. രാവിലെ മുതൽ പതിവുപോലെ കോർപ്പറേഷന് അകത്ത് പ്രതിപക്ഷ കൗൺസിലർമാരുടേയും പുറത്ത് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതിഷേധങ്ങൾ നടക്കും. 

- Advertisement -

മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദ‍‍ർവേസ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അദ്ദേഹം എത്താഞ്ഞതിനാലാണ് റിപ്പോർട്ട് നൽകുന്നത് വൈകിയത്. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ.

- Advertisement -

ഇക്കാര്യത്തിൽ ഡിജിപിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. അതേസമയം, വിജിലൻസ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. 

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ കുറ്റപ്പെടുത്തി. കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം. ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week